Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

വരൂ… മഴയും കാടും കടന്ന്‌ അതിരപ്പിള്ളി കാണാം

by News Desk
July 22, 2024
in TRAVEL
0
വരൂ…-മഴയും-കാടും-കടന്ന്‌-അതിരപ്പിള്ളി-കാണാം
0
SHARES
62
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ> മഴ പെയ്ത് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാം. ഒപ്പം കാടിന്റെ മഴക്കാല ഭംഗി ആസ്വദിച്ച് നടക്കാം. മഴക്കാലത്തെ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി ഡിടിപിസിയുടെ ‘മഴ യാത്ര’ ഏകദിന പാക്കേജ് ആരംഭിച്ചു. അതിരപ്പിള്ളി–- ഷോളയാർ വനത്തിന്റെ മഴക്കാല കാഴ്ചകൾ ഇതുവഴി ആസ്വദിക്കാം.

തുമ്പൂർമുഴി, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ അണക്കെട്ട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. മഴ ആസ്വദിച്ച് കാട്ടിലൂടെയുള്ള നടത്തമാണ് പ്രധാന ആകർഷണം. ചാർപ്പയിൽനിന്ന് വാഴച്ചാലിലേക്ക് കാടിന്റെ ഭംഗി ആസ്വദിച്ച് നടന്നുപോകാം. പെരിങ്ങൽക്കുത്തിൽ നിന്ന് ലോവർ ഷോളയാറിലേക്ക് കാടിനുള്ളിലൂടെ നടന്നാണ് പോകുക. രണ്ടര കിലോമീറ്റർ നടത്തം പുതിയ അനുഭവമാകും. ലോവർ ഷോളയാറിന് സമീപമുള്ള കരടിമുക്ക് കാണാനും അവസരമുണ്ട്. വേഴാമ്പലിനെ കാണാൻ സാധ്യതയുള്ള വഴിയാണിത്.

മുക്തമായ സൗന്ദര്യം ചാലിച്ച ദൃശ്യ വിരുന്നൊരുക്കുന്ന അതിരപ്പിള്ളിയുടെ  കാനനഭംഗി. ചേലക്കരയിലെ ഫോട്ടോ ഗ്രാഫർ മനു സിൻഡ്രല പകർത്തിയ അതിരപ്പിള്ളി വെള്ളച്ചാട്ടം ആകാശദൃശ്യം.

മുക്തമായ സൗന്ദര്യം ചാലിച്ച ദൃശ്യ വിരുന്നൊരുക്കുന്ന അതിരപ്പിള്ളിയുടെ കാനനഭംഗി. ചേലക്കരയിലെ ഫോട്ടോ ഗ്രാഫർ മനു സിൻഡ്രല പകർത്തിയ അതിരപ്പിള്ളി വെള്ളച്ചാട്ടം ആകാശദൃശ്യം.

രാവിലെ ഏഴിന് ചാലക്കുടി പിഡബ്ല്യുഡി അതിഥി മന്ദിരത്തിൽനിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴോടെ ഇവിടെത്തന്നെ അവസാനിക്കും. ഒരാൾക്ക് 1500 രൂപയാണ് ഈടാക്കുക. രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം, വൈകുന്നേരം ചായയും കപ്പയും ചമ്മന്തിയുമടക്കമുള്ള ലഘു ഭഷണം അടങ്ങുന്നതാണ് പാക്കേജ്. പെരിങ്ങൽക്കുത്ത് അണക്കെട്ടിന് സമീപമാണ് ഉച്ച ഭക്ഷണം. എസി വാഹനത്തിലാണ് യാത്ര. സ്ഥലങ്ങൾ സന്ദർശിക്കാനുള്ള പാസ്, കുട, കർക്കടകക്കഞ്ഞി കിറ്റ് എന്നിവ ഉൾപ്പെടുന്ന ചെറിയൊരു കിറ്റും ലഭിക്കും. യാത്രയിലുടനീളം ഗൈഡിന്റെ സേവനമുണ്ടാകും.

ഡിടിപിസി ജീവനക്കാർക്കൊപ്പം അതിരപ്പിള്ളി പ്രദേശത്തുനിന്ന് തെരഞ്ഞെടുത്തിട്ടുള്ള ആളുകളും സഹായത്തിനായി ഉണ്ടാകും. അവധി ദിനങ്ങളിലാണ് യാത്ര. 35 പേർക്കുള്ള ബസും 25 പേർക്കുള്ള ട്രാവലറുമാണ് ഒരുക്കിയിട്ടുള്ളത്. സംഘമായി വന്നാൽ പ്രത്യേകം യാത്ര സംഘടിപ്പിക്കും. ബുക്കിങിനായി 9497069888, 0480 276988.

Previous Post

രഞ്ജിത് ഇസ്രയേല്‍ അടക്കമുള്ള മലയാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം.; സ്ഥലത്ത് നിന്നും മാറാന്‍ നിര്‍ദേശം

Next Post

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ​ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷ്

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
വിരമിക്കൽ-പ്രഖ്യാപിച്ച്-ഇന്ത്യൻ-​ഹോക്കി-ഗോൾകീപ്പർ-പി-ആർ-ശ്രീജേഷ്

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ​ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.