ഇന്ത്യൻ ടീമിന്റെ സൂപ്പർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും, വിരാട് കോഹ്‌ലിക്കും ഇനിയും ഒരുപാട് സംഭാവനകൾ ടീമിനായി നൽകാനുണ്ടെന്ന്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരംകൂടിയായ ഗൗതം ഗംഭീർ.
ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായാണ് ടീം പത്രസമ്മേളനം നടത്തിയത്. “വലിയ ഘട്ടത്തിൽ എന്ത് നൽകാൻ സാധിക്കുമെന്ന് തെളിയിച്ചിട്ടുള്ള താരങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. അത് ടി20 ലോകകപ്പായാലും ഏകദിന ലോകകപ്പായാലും. ഇരുവർക്കും ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് ഞാൻ കരുതുന്നത്. നമുക്ക് ഇനിയൊരു ചാമ്പ്യൻസ് ട്രോഫിയും, ഓസ്‌ട്രേലിയൻ പര്യടനവും ഉണ്ട്. അവർ പ്രചോദിതരാകും. ഫിറ്റ്‌നസ് നിലനിർത്തിയാൽ 2027 ലോകകപ്പ് പോലും അവർക്ക് കളിക്കാം,” ഗംഭീർ പറഞ്ഞു.
ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ കോഹിലിയും രോഹിതും കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിലാണ് ഗംഭീറിൻ്റെ പ്രസ്ഥാവന. അതേസമയം, ജസ്പ്രീത് ബുംമ്ര ഉൾപ്പെടെയുള്ള ഫാസ്റ്റ് ബൗളർമാരുടെ ജോലിഭാരം വേണ്ടവിധം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണെന്നും, നന്നായി ബാറ്റു ചെയ്യുന്ന കളിക്കാരെ എല്ലാ ഫോർമാറ്റുകളിലേക്കും പരിഗണിക്കുമെന്നും, ഗംഭീർ പറഞ്ഞു.
ഈ മാസം 27 മുതലാണ് ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം. മൂന്ന് ഏകദിന മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് പര്യടനം. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനയർ താരങ്ങൾക്ക് വിശ്രമം അനുവധിച്ചാണ് ഇന്ത്യൻ സംഘം ശ്രീലങ്കയെ നേരിടാൻ ഒരുങ്ങുന്നത്.
Read More
- ഒളിമ്പിക്‌സ് സംഘത്തിന് 8.5കോടിയുടെ സഹായവുമായി ബിസിസിഐ
- മിന്നും വിജയം; യുഎഇക്കെതിരെ 72 റൺസ് വിജയവുമായി ടീം ഇന്ത്യ
- പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്
- പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്
- ഒളിമ്പിക്‌സിന് ഇനി ദിവസങ്ങൾ മാത്രം; ലോകം പാരീസിലേക്ക്
- ആരെയും പരിഹസിക്കരുതെന്ന് മെസ്സി പറഞ്ഞിരുന്നു-എൻസോ ഫെർണാണ്ടസ്
- അന്ന് സഞ്ജു നമ്പർ 1, ഇന്ന് സൗകര്യപൂർവം മറന്നോയെന്ന് ആരാധകർ