Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കൻവർ യാത്ര: എൻഡിഎ പുകയുന്നു

by News Desk
July 22, 2024
in INDIA
0
കൻവർ-യാത്ര:-എൻഡിഎ-പുകയുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഉത്തർപ്രദേശിൽ കൻവർ തീർഥാടന യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ വഴിയോര ഭക്ഷണശാലകളുടെയും കടകളുടെയും ഉടമകൾ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ബിജെപി സർക്കാരിന്റെ നിർദേശത്തിനെതിരെ എൻഡിഎ ഘടകകക്ഷിയായ ആർഎൽഡിയും. യുപിയിലെ ബിജെപി സർക്കാരിന്റെ തീരുമാനം ആലോചന കൂടാതെയുള്ളതും യുക്തിക്ക് നിരക്കാത്തതുമാണെന്ന് കേന്ദ്രമന്ത്രി കൂടിയായ ആർഎൽഡി പ്രസിഡന്റ് ജയന്ത് ചൗധരി പ്രതികരിച്ചു.

സമുദായക്ഷേമത്തെയും സമുദായ സൗഹാർദ്ദത്തെയും അപകടത്തിലാക്കുന്ന ഒരു തീരുമാനവും പാടില്ല. കൻവർ യാത്രയ്ക്ക് പോകുന്നവരും അവർക്ക് ഭക്ഷണം വിളമ്പുന്നവരുമെല്ലാം ഒരു പോലെയാണ്. ആര് ആർക്കാണ് വിളമ്പുന്നത് എന്നത് ഒരു പ്രശ്നമേ ആയിരുന്നില്ല. ആളുകളെ തിരിച്ചറിയണമെന്നും കൃത്യമായി വ്യക്തമാക്കണം എന്നുമുള്ള നിർദേശം മനസ്സിലാകുന്നതേയില്ല–- ജയന്ത് ചൗധരി പറഞ്ഞു.

എൻഡിഎ ഘടകകക്ഷികളായ ജെഡിയുവും എൽജെപിയും നേരത്തെ തന്നെ യുപി സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. യുപിയിൽ നേരത്തെ വർഗീയകലാപമുണ്ടായ മുസഫർനഗർ പൊലീസാണ് കടയുടമകൾ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന നിർദേശം ആദ്യം പുറപ്പെടുവിച്ചത്. നടപടി വിവാദമായയെങ്കിലും തീരുമാനത്തിൽനിന്ന് പിന്നോക്കം പോയില്ല. വർഗീയ ധ്രുവീകരണ അവസരങ്ങൾക്കായി കാത്തിരിക്കുന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥാകട്ടെ മുസഫർനഗർ പൊലീസിന്റെ തീരുമാനം സംസ്ഥാന വ്യാപകമാക്കാൻ നിർദേശം നൽകി.

യുപി സർക്കാരിന്റെ വർഗീയ നടപടിക്കെതിരായി സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികൾ രംഗത്തുവന്നിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലും വിഷയം ശക്തമായി ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ പാർടികൾ. ശിവഭക്തരായ കൻവർ തീർഥാടകർ ഹരിദ്വാർ അടക്കം ഗംഗാ നദിയുടെ വിവിധ തീരങ്ങളിൽ കാൽനടയായെത്തി വെള്ളം ശേഖരിച്ച് മടങ്ങും. ജൂലൈ മാസത്തിലാണ് യാത്ര.

വിവാദ നിർദേശം മധ്യപ്രദേശിലും

ന്യൂഡൽഹി > ഉത്തർപ്രദേശിന് പിന്നാലെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷനും ഭക്ഷണശാലകളുടെയും കടകളുടെയും ഉടമകൾ പേരുവിവരങ്ങൾ പ്രദര്ശിപ്പിക്കണമെന്ന നിർദേശവുമായി രംഗത്ത്. കടയ്ക്ക് മുന്നിൽ പേരും മൊബൈൽ നമ്പറും പ്രദര്ശിപ്പിക്കണമെന്നാണ് കോർപറേഷന്റെ നിർദേശം.

ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് മേയർ മുകേഷ് തത്വാൾ അറിയിച്ചു. തുടർന്നും നിർദേശം പാലിക്കാതിരുന്നാൽ 5000 രൂപ കൂടി പിഴ ഒടുക്കേണ്ടി വരും. വിശ്വാസികൾക്ക് ഉജ്ജയിൻ പുണ്യനഗരമാണെന്നും മതപരമായ നിഷ്ഠകളോടെയാണ് ആളുകൾ ഇവിടേക്ക് വരാറുള്ളതെന്നും മേയർ പറഞ്ഞു. 
 തങ്ങൾ ആരുടെ കടയിലാണ് കയറുന്നതെന്ന് അറിയാനുള്ള അവകാശം വിശ്വാസികൾക്കുണ്ട്. സുരക്ഷയും സുതാര്യതയും ഉറപ്പാക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യമെന്നും മുസ്ലിം കടയുടമകളെ ലക്ഷ്യമിട്ടല്ലെന്നും തത്വാൾ അവകാശപ്പെട്ടു.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ജന്മനാട് കൂടിയാണ് ഉജ്ജയിൻ.

Previous Post

വർഗീയ നീക്കം അപകടം

Next Post

പാര്‍ലമെന്റിന് ബോംബിടുമെന്ന് ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
പാര്‍ലമെന്റിന്-ബോംബിടുമെന്ന്-ഖലിസ്ഥാൻ-ഭീകരരുടെ-ഭീഷണി

പാര്‍ലമെന്റിന് ബോംബിടുമെന്ന് ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.