Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

മനസ്സിലുള്ളത്‌ 
ഒളിമ്പിക്‌സ്‌: അനിൽകുമാർ പറയുന്നു…

by News Desk
July 21, 2024
in SPORTS
0
മനസ്സിലുള്ളത്‌-
ഒളിമ്പിക്‌സ്‌:-അനിൽകുമാർ-പറയുന്നു…
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
ഗോൾകീപ്പറായിരുന്നു പി അനിൽകുമാർ. കേരളത്തിന്റെ ജൂനിയർ ടീമുകളുടെയും എംജി സർവകലാശാലയുടെയും കാവൽക്കാരൻ. പിന്നീട് നാവികസേനയിലെത്തി. അവിടെയും കളി തുടർന്നു. രാജ്യത്തിനൊപ്പം സർവീസസിന്റെ ഗോൾവല കാക്കുന്ന ചുമതലയും നിർവഹിച്ചു.

കളിയും ജോലിയും മതിയാക്കിയശേഷം ഫുട്ബോൾ പഠിക്കാനിറങ്ങി. പരിശീലനം, മാനേജ്മെന്റ്, സംഘാടനം, ആരോഗ്യം തുടങ്ങി കളിയുടെ വിവിധ മേഖലകളിൽ ആഴത്തിലുള്ള അറിവ് നേടി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പരിശീലകനുള്ള സി ലൈസൻസ്, ഗോൾകീപ്പർ പരിശീലകനുള്ള ലെവൽ 1, ജർമൻ ഫുട്ബോൾ ഫെഡറേഷന്റെ കീഴിൽ യുവേഫയുടെ ബി ലൈസൻസ്, സ്പോർട്സ് മെഡിസിനിൽ ഡിപ്ലോമ, എഐഎഫ്എഫ് മാച്ച് കമീഷണർ… ഫുട്ബോൾ സംബന്ധമായ സർവതലത്തിലും കൈവച്ചു. ഈ അനുഭവസമ്പത്താണ് അമ്പത്തൊന്നുകാരന്റെ കരുത്ത്. 13 വർഷമായി കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയാണ്. ഭാര്യ: ജാൻസി. മക്കൾ അരവിന്ദും അപർണയും. 


അച്ചടക്കമുള്ള സംഘാടനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും തുടർച്ചയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സെക്രട്ടറി ജനറൽ സ്ഥാനം. പുതിയ പദവിയെക്കുറിച്ചും ഭാവി പദ്ധതികളെപ്പറ്റിയും 
അനിൽകുമാർ സംസാരിക്കുന്നു…

പുതിയ ഉത്തരവാദിത്വം?

വലിയ അംഗീകാരമാണിത്. സന്തോഷം. ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ഉത്തരവാദിത്വമുണ്ട്. കൂട്ടായ്മയോടെ മുന്നോട്ടുപോകും. സമ്മർദങ്ങളെ അതിജീവിക്കും. ഇന്ത്യൻ ഫുട്ബോളിന്റെ മുന്നേറ്റത്തിന് എന്തെല്ലാം ചെയ്യണം, അതെല്ലാം ചെയ്യും. എല്ലാം വളരെ പോസിറ്റീവായി കാണുന്നു.

ഭാവിപദ്ധതികൾ 
എന്തൊക്കെ?

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മത്സരനടത്തിപ്പ് ചെയർമാനായിരുന്നു. അതാണ് ദേശീയതലത്തിലെ സംഘാടനപരിചയം. പുതിയ പദവി അങ്ങനെയല്ല. ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. നല്ലതും മോശവുമായ എല്ലാ കാര്യങ്ങളും മനസ്സിലാക്കണം. രണ്ടുമാസംകൊണ്ട് ഒരു രൂപമുണ്ടാക്കി ഭാവിപ്രവർത്തനത്തിനായി വിശാലമായ പദ്ധതി കമ്മിറ്റിക്കുമുന്നിൽ സമർപ്പിക്കും.

എഐഎഫ്എഫിന്റെ 
വിഷൻ 2047?

എല്ലാം വിശദമായി പഠിച്ചശേഷം പുനഃപരിശോധിക്കും. മാറ്റേണ്ട നയങ്ങൾ മാറ്റും. ഇത്തരം കാര്യങ്ങൾക്കുമാത്രമായി പുതിയ ഒരു ‘സ്ട്രാറ്റജിസ്റ്റി’നെ നിയമിക്കും. കളിക്കാർ, പരിശീലകർ, റഫറിമാർ, സ്പോൺസർമാർ, മാധ്യമപ്രവർത്തകർ, ആരാധകർ തുടങ്ങി ഫുട്ബോളുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാവരുമായും കൂടിയാലോചിച്ചാകും പുതിയ പദ്ധതി ആവിഷ്കരിക്കുക.

പ്രധാന ലക്ഷ്യം എന്ത്?
2036 ഒളിമ്പിക്സിനായി ഇന്ത്യ ശ്രമിക്കുന്ന കാര്യം അറിയാമല്ലോ. ഇത് മുന്നിൽ കണ്ട് പ്രവർത്തിക്കും. ഒളിമ്പിക്സിന് ഇന്ത്യ വേദിയാവുകയാണെങ്കിൽ ഫുട്ബോളിൽ നമുക്ക് ആതിഥേയരെന്ന നിലയിൽ നേരിട്ട് യോഗ്യത ലഭിക്കും. മികച്ച ടീമിനെ ഒരുക്കണം. അതിനായി ഇപ്പോൾത്തന്നെ തയ്യാറെടുപ്പ് ആരംഭിക്കണം. അണ്ടർ 17, 19, 21 ദേശീയ ടീമുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അവർക്ക് മികച്ച സൗകര്യങ്ങളൊരുക്കും.

കേരളത്തിന് എന്തൊക്കെ?
പതിമൂന്നുവർഷമായി കേരള ഫുട്ബോളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. പുതിയ സ്ഥാനം ഒരിക്കലും ഇവിടെ ഒതുക്കാനാകില്ല. എന്നാൽ, ഒന്നുറപ്പ് തരാം. കേരള ഫുട്ബോളിനെ അതിന്റെ ശക്തിക്കും ശേഷിക്കും അനുസരിച്ച് ഉപയോഗിക്കും. ഇവിടെമാത്രമല്ല നമ്മുടെ പവർഹൗസുകളായ ബംഗാൾ, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലും ഇത്തരത്തിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നടത്തും. ഈ സംസ്ഥാനങ്ങൾക്ക് മുമ്പെന്നപോലെ രാജ്യത്തിന്റെ ഫുട്ബോൾ വളർച്ചയിൽ വിലയേറിയ സംഭാവന നൽകാനാകും.

Previous Post

അനുസ്മരണത്തിന് പിന്നാലെ ചാണ്ടിക്കെതിരെ പടയൊരുക്കം

Next Post

പൂജ ഖേഡ്‌കറുടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്‌; യുപിഎസ്‌സി ചെയർമാൻ
 രാജിവച്ചു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
പൂജ-ഖേഡ്‌കറുടെ-കൂടുതൽ-തട്ടിപ്പുകൾ-പുറത്ത്‌;-യുപിഎസ്‌സി-ചെയർമാൻ
-രാജിവച്ചു

പൂജ ഖേഡ്‌കറുടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്‌; യുപിഎസ്‌സി ചെയർമാൻ
 രാജിവച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.