കോട്ടയം> മലങ്കരസഭ ഗുരുരത്നം എന്നറിയപ്പെടുന്ന സീനിയർ വൈദികൻ ഫാ. ഡോ. ടി ജെ ജോഷ്വാ (96) അന്തരിച്ചു. സംസ്കാരം പിന്നീട്. കുറിച്ചി മന്ദിരം കവലയ്ക്കു സമീപമുള്ള വീട്ടിൽ ശനി വൈകിട്ട് 5.30 ഓടെയായിരുന്ന അന്ത്യം. മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രിയിലെ മോർച്ചറിയിൽ.
സർവമതങ്ങളാലും ആദരിക്കപ്പെടുന്ന സമാനതകളില്ലാത്ത ആചാര്യ ശ്രേഷ്ഠനായിരുന്നു അദ്ദേഹം. പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനനം.
കോന്നിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളേജിൽ ഇന്റർമീഡിയറ്റ് പഠനം, ആലുവ യുസി കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിഎ, കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ബിരുദം, ജറുസലേമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപഠനവും നടത്തി. 1956 ലാണ് വൈദികനായത്. 1954 മുതൽ 2017 വരെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകനായിരുന്നു.
64 വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി വരുന്നിരുന്നു. 65 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ആരോഗ്യവകുപ്പിൽ ഡയറക്ടറായിരുന്ന ഭാര്യ പരേതയായ മറിയാമ്മ. മക്കൾ:- ഡോ.റോയി (പ്രൊഫ. അമേരിക്ക), ഡോ.രേണു (ഗൈനക്കോളജിസ്റ്റ്). മരുക്കൾ : റോഷ്നി(അമേരിക്ക), ഡോ.ജോളി മാത്യു( സെന്റ്.മേരീസ് ആശുപത്രി, മണർകാട്)