ചെന്നൈ> മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ട്.
നിലവിൽ യുവജനക്ഷേമ, കായിക വികസന മന്ത്രിയും ഡിഎംകെ യുവജനവിഭാഗം നേതാവുമാണ്. ആഗസ്ത് 22ന് സ്റ്റാലിൻ അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ട്.