ലഖ്നൗ> ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഡ് – ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി. അപകടത്തിൽ ഒരാൾ മരിച്ചു. ഇരുപതിലധികം പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചണ്ഡീഗഡിൽ നിന്നും അസമിലെ ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 12 ബോഗികളാണ് പാളം തെറ്റിയത്. ജുലാഹി റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് ഏതാനും കിലോമീറ്ററുകൾക്ക് മുൻപ് നാല് എസി കോച്ചുകൾ പാലം തെറ്റിയതായാണ് റിപ്പോർട്ടുകൾ.
മറ്റു ട്രെയിൻ സർവീസുകളെയും ബാധിച്ചതിനാൽ ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി നോർത്ത് ഈസ്റ്റേൺ റെയിൽവേ സിപിആർഒ പങ്കജ് സിംഗ് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരോട് ഉടന് സ്ഥലത്തെത്താന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്ദേശിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണമാരംഭിച്ചു.