ചെന്നൈ>ഭൂമി തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന അണ്ണാ ഡിഎംകെ മുൻ ഗതാഗത മന്ത്രി എംആർവിജയഭാസ്കർ അറസ്റ്റിൽ. തൃശൂരിൽനിന്ന് സിബിസിഐഡി പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തെ കരൂർ സിബിസിഐഡി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു.
നൂറുകോടി രൂപ വിലമതിപ്പുള്ള 22 ഏക്കർ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയതിന്റെ പേരിൽ വിജയഭാസ്കർ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് സിബിസിഐഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.