മുംബൈ > മൊബൈലിൽ ലൂഡോ കളിക്കാനുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മുംബൈയിലെ താനെ സ്വദേശി സൂഫിയാന് ഷേഖ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മൊബൈല്‍ഫോണില്‍ ലുഡോ കളിക്കുന്നതിനിടെ സൂഫിയാനും പ്രതികളിലൊരാളായ ആസിഫും തമ്മില്‍ അടിയായി. ആസിഫ് സൂഫിയാനെ തടഞ്ഞു വച്ചപ്പോൾ മറ്റൊരു പ്രതിയായ ഇമ്രാൻ കത്തിയുമായി എത്തി. പിന്നീട് രണ്ടു പ്രതികളും കൂടി സൂഫിയാനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വയറില്‍ മൂന്നുതവണ കുത്തേറ്റ സൂഫിയാനെ പിന്നീട് കല്‍വാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തുവാനായില്ല. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളില്‍ രണ്ടുപേരെ പോലീസ് പിന്നീട് പിടികൂടി. ആസിഫിനെ എന്ന പ്രതി ഒളിവിലാണ്.