Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

മധുരപ്പതിനാറ്‌ ; കോപയിൽ അർജന്റീനയ്-ക്ക് 16–ാം കിരീടം

by News Desk
July 16, 2024
in SPORTS
0
മധുരപ്പതിനാറ്‌-;-കോപയിൽ-അർജന്റീനയ്-ക്ക്-16–ാം-കിരീടം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മയാമി
സുന്ദരമായ സ്വപ്നത്തിലാണ് അർജന്റീന. കോപയിൽ മധുരപ്പതിനാറിന്റെ മയക്കം. പടയ്ക്കിടെ നായകൻ മെസി മുറിവേറ്റ് വീണതിന്റെ നൊമ്പരം അവർക്കിപ്പോഴില്ല. കോപകൊണ്ട് മുറിവുണക്കി. ചിരി പടർന്നു. ആനന്ദം നിറഞ്ഞു. കളംവിടുന്ന എയ്ഞ്ചൽ ഡി മരിയക്ക് ഇതിൽപ്പരം മനോഹരമായ യാത്രയയപ്പില്ല. കൊളംബിയയെ അധികസമയത്ത് 1–-0ന് കീഴടക്കിയാണ് അർജന്റീന കോപ കിരീടം നിലനിർത്തിയത്. ലാറ്റിനമേരിക്കൻ ചാമ്പ്യൻഷിപ്പിലെ 16–-ാംകിരീടം. പതിനഞ്ച് കിരീടവുമായി ഉറുഗ്വേയ്ക്കൊപ്പമായിരുന്നു ഇതുവരെ.

സംഭവബഹുലമായ രാത്രിയായിരുന്നു മയാമിയിലെ ഹാർഡ്റോക്ക് സ്റ്റേഡിയത്തിൽ. കാണികൾ തള്ളിക്കയറിയതിനെ തുടർന്ന് മത്സരം ഒരു മണിക്കൂറിൽ കൂടുതൽ വൈകി. കളത്തിൽ കൊളംബിയ ഉശിരുകാട്ടി. 66–-ാംമിനിറ്റിൽ അർജന്റീനയുടെ ഹൃദയം നിലച്ചു. ക്യാപ്റ്റൻ ലയണൽ മെസി പരിക്കുകാരണം കണ്ണീരോടെ മടങ്ങി. അർജന്റീന തളരാതെ പോരാടി. പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനെസ് 112–-ാംമിനിറ്റിൽ വിജയഗോൾ തൊടുത്തു. ലയണൽ സ്കലോണിക്കുകീഴിൽ മറ്റൊരു കിരീടം കൂടി.

ഇരുപത്തെട്ട് മത്സരത്തിന്റെ അപരാജിത കുതിപ്പുമായാണ് കൊളംബിയ എത്തിയത്. ബ്രസീലിനെ തളച്ച, സെമിയിൽ ഉറുഗ്വേയെ ഷൂട്ടൗട്ടിൽ മടക്കിയ ഹമേഷ് റോഡ്രിഗസിന്റെ കൊളംബിയ ഫൈനലിലും മേധാവിത്തം കാട്ടി. കായികബലംകൊണ്ടും അവർ കളംപിടിച്ചു. ആക്രമണാത്മകമായി കളിച്ചു. ആദ്യപകുതിയിൽ നാലുതവണയാണ് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ പരീക്ഷിച്ചത്. ജെഫേഴ്സൺ ലെർമയുടെയും റിച്ചാർഡ് റിയോസിന്റെയും ഷോട്ടുകൾ മാർട്ടിനെസ് തടഞ്ഞു. ജോൺ കോർദോബയുടെ അടി പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.

മുപ്പത്താറാംമിനിറ്റിൽ സാന്റിയാഗോ അരിയാസുമായി കൂട്ടിയിടിച്ചാണ് മെസിക്ക് പരിക്കേറ്റത്. ഇടവേളയ്ക്കുശേഷം മെസി തുടർന്നെങ്കിലും നീണ്ടുപോയില്ല. 66–-ാംമിനിറ്റിൽ കളംവിട്ടു. പകരം നിക്കോ ഗൊൺസാലസ് എത്തി. ഇതിനിടെ നിക്കോളാസ് താഗ്ലിയാഫിക്കോ കൊളംബിയൻ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. ഗൊൺസാലസിന്റെ ഗോൾശ്രമം ഗോൾ കീപ്പർ കാമിലോ വർഗാസ് തടഞ്ഞു. കളി അധികസമയത്തേക്ക്.

കളി അർജന്റീനയുടെ കാലിലായി. ഇതിനിടെ ലൗതാരോ, ജിയോവാനി ലൊ സെൽസോ, ലിയാൻഡ്രോ പരദെസ് എന്നിവരെ സ്കലോണി ഒരുമിച്ച് ഇറക്കി. ഈ മൂവർസംഘം ഗംഭീരമാക്കി. ഷൂട്ടൗട്ടിലേക്ക് നീങ്ങാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെ മധ്യവരയ്ക്ക് മുന്നിൽവച്ച് പരദേസ് പന്ത് പിടിച്ചെടുക്കുന്നു. പിന്നെ ലൗതാരയിലേക്ക്. ലൊ സെൽസോയിലേക്ക് പന്തിട്ട് ലൗതാരോ മുന്നിലേക്കോടി. ലൊ സെൽസോ ത്രൂബോൾ പായിക്കുന്നു. അതുപിടിച്ചെടുത്ത് ലൗതാരോ വർഗാസിനെ കീഴടക്കി അടിതൊടുത്തു. അതിൽ അർജന്റീന ഉറപ്പിച്ചു.
പ്രതിരോധത്തിൽ ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേറോയും തകർപ്പൻ കളിയാണ് പുറത്തെടുത്തത്. അവസാന നിമിഷം ഗോളെന്നുറച്ച നീക്കത്തെ ലിസാൻഡ്രോ സാഹസികമായി തടയുകയായിരുന്നു. റോഡ്രിഗോ ഡി പോളും മിന്നുന്ന കളിയാണ് പുറത്തെടുത്തത്.

Previous Post

കളം വിട്ടു, ഗോളടിക്കും മാലാഖ ; ഏഞ്ചൽ ഡി മരിയ വിരമിക്കൽ പ്രഖ്യാപിച്ചു

Next Post

ഇത്തവണയും കപ്പ്‌ 
‘വീട്ടിലേക്കില്ല’

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ട്രംപിനെതിരെ-വധശ്രമം-;-എന്തിന്-വെടിവച്ചു-?-വെളിപ്പെട്ടത്-​ഗുരുതരവീഴ്ച

ട്രംപിനെതിരെ വധശ്രമം ; എന്തിന് വെടിവച്ചു ? വെളിപ്പെട്ടത് ​ഗുരുതരവീഴ്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.