ഷില്ലോങ് > മേഘാലയയിൽ അനധികൃത കുടിയേറ്റം തടയാൻ ഇന്നര്പെര്മിറ്റ് സംവിധാനം നടപ്പാക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളികള്ക്കുനേരെയുള്ള ആക്രമണം വര്ധിക്കുന്നു. വെള്ളിയാഴ്ച തലസ്ഥാനമായ ഷില്ലോങ്ങിന് സമീപം റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്ന ആറ് തൊഴിലാളികളെ മുഖംമൂടി ധരിച്ചെത്തിയ യുവാക്കള് അക്രമിച്ചതായി നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രെക്ചര് ഡെവലപ്മെന്റ് കോര്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റവരെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ തൊഴിലാളികള് മേഘാലയയിൽ ജോലി ചെയ്യാൻ മടിക്കുകയാണെന്ന് അധികൃതര് അറിയിച്ചു. നേരത്തെയും വിവിധയിടങ്ങളിൽ തൊഴിലാളികള് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഖാസി സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെയും ഗോത്രവിഭാഗക്കാരല്ലാത്തവരുടെയും രേഖകള് വ്യാപകമായി പരിശോധിക്കുകയും സ്വദേശങ്ങളിലേക്ക് മടങ്ങണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.