നിശ്ചിതസമയം ഇരുടീമുകളും 2–-2ന് തുല്യരായിരുന്നു. പിന്നിട്ടുനിന്ന ഉറുഗ്വേയെ പകരക്കാരനായെത്തി പരിക്കുസമയം ലൂയിസ് സുവാരസാണ് ഒപ്പമെത്തിച്ചത്. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിലും ഈ മുപ്പത്തേഴുകാരൻ നിറയൊഴിച്ചു. സെമിയിൽ ഉറുഗ്വേ കൊളംബിയയോടും ക്യാനഡ അർജന്റീനയോടുമാണ് തോറ്റത്.
+
ഡാർവിൻ ന്യൂനെസിന് പകരമാണ് സുവാരസ് എത്തിയത്. ക്യാനഡ ജയമുറപ്പിച്ചപ്പോൾ പരിക്കുസമയത്താണ് സുവാരസ് ഉറുഗ്വേയുടെ രണ്ടാംഗോൾ നേടിയത്. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക്. ഫെഡെറികോ വാൽവെർദെ, ബെന്റാൻകർ, ജോർജിയൻ ഡി അറസ്‌കാടിയ, സുവാരസ് എന്നിവരാണ് ഉറുഗ്വേക്കായി ലക്ഷ്യംകണ്ടത്. ജൊനാതൻ, മൊയിസെ ബൊംബിറ്റോ എന്നിവരാണ് ക്യാനഡയുടെ കിക്ക് വലയിൽ എത്തിച്ചത്. തോറ്റെങ്കിലും അരങ്ങേറ്റക്കാരായ ക്യാനഡ തലയുയർത്തിയാണ് മടങ്ങുന്നത്.