ടി 20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്താണ് ഇന്ത്യൻ ടീം കിരീടത്തിൽ മുത്തമിട്ടത്. വിരാട് കോഹ്‌ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ് കരുത്തിലും ബുമ്രയടങ്ങുന്ന പേസ് നിരയുടെയും മികവിലുമാണ് ഇന്ത്യ തങ്ങളുടെ കുട്ടി ക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. ടി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇതിൽ 5 കോടി വീതം ടീമിലുൾപ്പെട്ട 15 കളിക്കാർക്ക് ലഭിക്കും. കോച്ച് രാഹുൽ ദ്രാവിഡിനും ബാറ്റിങ് കോച്ച് വിക്രം റാത്തോറിനും ഫീൽഡിങ് കോച്ച് ടി.ദിലീപിനും ബോളിങ് കോച്ച് പരസ് മാംബെറിക്കും 2.5 കോടി വീതം കിട്ടും. സീനിയർ സെലക്ഷൻ കമ്മിറിറിയിലെ ചെയർമാൻ അജിത് അഗാർക്കർ ഉൾപ്പെടുന്ന 5 അംഗങ്ങൾക്ക് 1 കോടി വീതം ലഭിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു.
മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ, മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ, രണ്ട് മസാജർമാർ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് എന്നിവർക്ക് രണ്ട് കോടി രൂപ വീതം ലഭിക്കും. നാല് റിസർവ് താരങ്ങളായ ബാറ്റ്‌സ്മാൻമാരായ റിങ്കു സിങ്, ശുഭ്മാൻ ഗിൽ, ഫാസ്റ്റ് ബോളർമാരായ അവേഷ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവർക്ക് ഒരു കോടി രൂപ വീതമാണ് ലഭിക്കുക. ഓപ്പണർ യശസ്വി ജയ്‌സ്വാൾ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ എന്നിവർ ടീമിലുണ്ടായിരുന്നെങ്കിലും കളി കളിച്ചില്ല. ഇവർക്ക് അഞ്ച് കോടി രൂപ വീതം ലഭിക്കും.
ഓപ്പണർ യശസ്വി ജയ്‌സ്വാൾ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ എന്നിവർ ടീമിലുണ്ടായിരുന്നെങ്കിലും മത്സരങ്ങൾ കളിച്ചില്ല. എങ്കിലും ഇവർക്ക് അഞ്ച് കോടി രൂപ വീതം ലഭിക്കും. ലോകകപ്പിന് പോയ ഇന്ത്യൻ സംഘത്തിൽ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസർമാർ ഉൾപ്പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങൾ, ടീമിന്റെ ലോജിസ്റ്റിക് മാനേജർ എന്നിവർക്കും പാരിതോഷികം നൽകുമെന്ന് അറിയുന്നു.
ബിസിസിഐയ്ക്കു പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More
- പക അത് വീട്ടാനുള്ളതാണ്; സിംബാബ്‌വെയെ നിഷ്പ്രഭമാക്കി ഇന്ത്യ
- ഇന്ത്യൻ നായകനായി രോഹിത് ശർമ്മ തുടരും; പൂർണ്ണ വിശ്വാസമെന്ന് ജയ് ഷാ
- ‘കോപ്പയിൽ കാനറികളുടെ കണ്ണീർ’; സെമി കാണാതെ ബ്രസീൽ പുറത്ത്
- സി ആർ സെവനും എംബാപ്പെയും നേർക്കുനേർ; യൂറോ ക്വാർട്ടറിൽ തീ പാറും പോരാട്ടം
- കോപ്പ അമേരിക്ക: അർജന്റീന സെമിയിൽ; മെസിക്ക് പിഴച്ചെങ്കിലും രക്ഷകനായി മാർട്ടിനെസ്