മുംബൈ: വിശ്വവിജയികളായ ടീം ഇന്ത്യയുടെ വീരനായകൻമാർക്ക് ആവേശം നിറഞ്ഞ സ്വീകരണമൊരുക്കി മുംബൈ. ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം വ്യാഴാഴ്ച പുലർച്ചെ ബാർബഡോസിൽ നിന്ന് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമാണ് മുംബൈയിൽ വിമാനമിറങ്ങിയത്. ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ നീലക്കടലാണ് അണിനിരന്നത്.
This is insane 🥺😱
Marine Drive is filled with people kilometers long 😳#VictoryParadepic.twitter.com/ARlVcaux9o
— Ctrl C Ctrl Memes (@Ctrlmemes_) July 4, 2024
രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. മറൈൻ ഡ്രൈവിൽ അണിനിരന്നവർ ഹാർദ്ദിക് പാണ്ഡ്യക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയതും കാലത്തിന്റെ കാവ്യനീതിയായി മാറി എന്നതും എടുത്ത് പറയേണ്ടതാണ്. ഇന്ത്യൻ താരങ്ങൾ സഞ്ചരിച്ച ചാമ്പ്യൻസ് 2024 എന്ന പേരിൽ പ്രത്യേകം ക്രമീകരിച്ച ബസ്സിൽ പാണ്ഡ്യയാണ് വിശ്വകിരീടം കൈയ്യിലേന്തിയത്.
വാങ്കഡെ സ്റ്റേഡിയം വരെയാണ് ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടക്കുന്നത്. 2007 ട്വന്റി 20 ലോകകപ്പ് നേടിയ എം എസ് ധോണിയുടെ യാത്രയ്ക്ക് സമാനമായാണ് ഇത്തവണയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈയിൽ റോഡ്ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 2007ൽ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു പേര് നൽകിയിരുന്നത്.
Read more
- ലോക കിരീടവുമായി ഇന്ത്യൻ ടീം ജന്മനാട്ടിൽ
- കൂവിയവരും കൈയ്യടിക്കുന്നു; ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം
- ലോകചാമ്പ്യന്മാർ നാട്ടിലേക്ക്; ഓപ്പൺ ബസിൽ വിജയപ്രകടനം; വൻ സ്വീകരണവുമായി ബിസിസിഐ
- ‘ഒന്നും മുൻകൂട്ടി നശ്ചയിച്ചതല്ല,’ മണ്ണ് തിന്നത് എന്തിനെന്ന് രോഹിത് ശർമ്മ
- രോഹിതിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും