ലോക ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ജന്മനാട്ടിൽ മടങ്ങിയെത്തി. വ്യാഴാഴ്ച രാവിലെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം പറന്നിറങ്ങിയത്. ഒട്ടനവധി ആരാധകരാണ് ടി20 ലോകകപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ കണാൻ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്.
വിമാനത്താവളത്തിൽ നിന്ന് ടിം അംഗങ്ങൾ ബസിൽ ഹോട്ടലിലേക്ക് തിരിച്ചിരിക്കുകയാണ്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ടീം പ്രഭാതഭക്ഷണം കഴിക്കും. 17 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ടി20 ലോകകപ്പ് നേട്ടം ഗംഭീര ആഘോഷമാക്കാനാണ് ബിസിസിഐ പദ്ധതിയിട്ടിരിക്കുന്നത്.
Home with a trophy 🏠🏆
India touch down in Delhi after #T20WorldCup success 🙌https://t.co/372PkljF5y
— ICC (@ICC) July 4, 2024
2007-ൽ ടി20 ലോകകപ്പ് ജേതാക്കളായ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ സ്വീകരിച്ചതിന് സമാനമായാണ് ഇത്തവണയും വിജയികളെ വരവേൽക്കുന്നത്. രോഹിത് ശർമ്മയും സംഘവും വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നരിമാൻ പോയിൻ്റിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പരേഡ് നടത്തും. ട്രോഫിയുമായി ഓപ്പൺ-ടോപ്പ് ബസിലായിരിക്കും ടീമിന്റെ പ്രകടനം.
#WATCH | Virat Kohli, Hardik Pandya, Sanju Samson, Mohammed Siraj along with Team India arrived at Delhi airport, after winning the #T20WorldCup2024 trophy.
(Earlier visuals) pic.twitter.com/eCWvJmekEs
— ANI (@ANI) July 4, 2024
“കളിക്കാർ മാനസികമായും ശാരീരികമായും ക്ഷീണിതരായാണ് എത്തുന്നത്. അതിനാൽ നരിമാൻ പോയിൻ്റിൽ നിന്ന് സ്റ്റേഡിയം വരെ 2 കിലോമീറ്റർ മാത്രമാണ് ഓപ്പൺ-ടോപ്പ് ബസിൽ പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷം 125 കോടി രൂപയുടെ സമ്മാനം ബിസിസിഐ സെക്രട്ടറി ജയ് ഷാ വിതരണം ചെയ്യും,” ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
#WATCH | Delhi: Men’s Indian Cricket Team en route to ITC Maurya, after winning the #T20WorldCup2024 trophy.
(Visuals from Dhaula Kuan) pic.twitter.com/SgvBghapbQ
— ANI (@ANI) July 4, 2024
ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബാർബഡോസിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ചുഴലക്കാറ്റും കനത്ത മഴയുമാണ് ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യൻ സംഘത്തിന്റെ മടങ്ങിവരവ് വൈകിപ്പിച്ചത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ 70ഓളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
Men’s Indian Cricket Team lands at Delhi airport after winning the #T20WorldCup2024 trophy.
(Source: Delhi Airport) pic.twitter.com/kaCCjYy2oM
— ANI (@ANI) July 4, 2024
വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടന്ന ഒമ്പതാമത് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ശനിയാഴ്ച രാത്രി രോഹിത്തിന് കീഴിലുള്ള ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിന്റെ തകർപ്പൻ ജയം നേടിയിരുന്നു.
Read more
- കൂവിയവരും കൈയ്യടിക്കുന്നു; ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം
- ലോകചാമ്പ്യന്മാർ നാട്ടിലേക്ക്; ഓപ്പൺ ബസിൽ വിജയപ്രകടനം; വൻ സ്വീകരണവുമായി ബിസിസിഐ
- ‘ഒന്നും മുൻകൂട്ടി നശ്ചയിച്ചതല്ല,’ മണ്ണ് തിന്നത് എന്തിനെന്ന് രോഹിത് ശർമ്മ
- രോഹിതിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും
- അർദ്ധരാത്രി പടക്കം പൊട്ടിച്ചും റോഡ് ഷോയുമായി വിശ്വവിജയം ആഘോഷമാക്കി ആരാധകർ; വീഡിയോ
- ലോകം കീഴടക്കി അവർ പടിയിറങ്ങി; വിരാടിന് പിന്നാലെ ഫാൻസിനെ ഞെട്ടിച്ച് രോഹിത് ശർമ്മയും
- “ദൈവം എന്നത് സത്യമാണെന്ന് വിരാട് കോഹ്ലി’; ലോകചാമ്പ്യൻമാരായി ഇന്ത്യ