17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ ടീം വീണ്ടും ടി20 ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നത്. ബാർബഡോസിൽ നടന്ന മത്സരത്തിൽ കന്നി കരീടമെന്ന വലിയ സ്വപ്നവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയോട് പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യയെ സംബന്ധിച്ച് വളരെ കാലമായി ഏറ്റുവാങ്ങുന്ന ഫൈനൽ തോൽവികളിലെ തുടർ പരാജയങ്ങൾക്ക് വിരാമം കൂടിയായിരുന്നു ടി20 ലോകകപ്പ്.
കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ ഏക്കാലത്തെയും മികച്ച ഒരുപിടി താരങ്ങളും ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് പടിയിറങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരാണ് മത്സരശേഷം വിരമിക്കൽ പ്രഖ്യാപിച്ചത്. കിരീട നേട്ടത്തിന് ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡിന്റേത് അടക്കം വികാര പ്രകടനങ്ങൾക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായ്.
മത്സര ശേഷം പിച്ചിൽ നിന്ന് ഒരു നുള്ള് മണ്ണ് രുചിക്കുന്ന രോഹിത് ശർമ്മയുടെ ദൃശ്യങ്ങൾ ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയയിലടക്കം ഈ സംഭവത്തിന് വലിയ പ്രചാരണവും വ്യാഖ്യാനങ്ങളും ഉണ്ടായി. ഇപ്പോഴിതാ സംഭവത്തിൽ ഹിറ്റ്-മാൻ തന്നെ നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇന്ത്യൻ നായകൻ തൻ്റെ ആഘോഷങ്ങൾക്ക് പിന്നിലെ യുക്തി വിശദീകരിച്ച് രംഗത്തെത്തിയത്. “ഒന്നും മുൻകൂട്ടി നശ്ചയിച്ചതല്ല. ആ നിമിഷം എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നി. ആ പിച്ചാണ് ഞങ്ങൾക്ക് ലോകകപ്പ് നൽകിയത്. ഞങ്ങൾ ആ പിച്ചിൽ കളിച്ചു, ഗെയിം വിജയിച്ചു. ആ ഗ്രൗണ്ടും ആ പിച്ചും ഞാൻ എന്നും ഓർക്കും.
ആ പിച്ചിൻ്റെ ഒരു ഭാഗം എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ച സ്ഥലം, അവിടു സംഭവിച്ച നിമിഷങ്ങൾ വളരെ സവിശേഷമാണ്. എനിക്ക് അവിടെ നിന്ന് എന്തെങ്കിലും വേണമായിരുന്നു. അങ്ങനെയൊരു ആഘോഷത്തിന് പിന്നിലെ വികാരം അതായിരുന്നു”, രോഹിത് ശർമ്മ പറഞ്ഞു.
💬💬 𝙄𝙩 𝙝𝙖𝙨𝙣’𝙩 𝙨𝙪𝙣𝙠 𝙞𝙣 𝙮𝙚𝙩
The celebrations, the winning gesture and what it all means 🏆
Captain Rohit Sharma takes us through the surreal emotions after #TeamIndia‘s T20 World Cup Triumph 👌👌 – By @Moulinparikh @ImRo45 | #T20WorldCup pic.twitter.com/oQbyD8rvij
— BCCI (@BCCI) July 2, 2024
വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഒമ്പതാമത് ടി20 ക്രിക്കറ്റ് ലോകകപ്പ് നടന്നത്. ശനിയാഴ്ച രാത്രി നടന്ന ഫൈനൽ മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. വിരാട് കോഹ്‌ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ്ങ് കരുത്തിലും ബുമ്രയടങ്ങുന്ന പേസ് നിരയുടെയും മികവിലുമാണ് ഇന്ത്യ തങ്ങളുടെ കുട്ടി ക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടെങ്കിലും ഉജ്ജ്വല ബൗളിങ് തിരിച്ചു വരവ് ഇന്ത്യയ്ക്ക് തുണയായി.
Read more
- രോഹിതിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും
- അർദ്ധരാത്രി പടക്കം പൊട്ടിച്ചും റോഡ് ഷോയുമായി വിശ്വവിജയം ആഘോഷമാക്കി ആരാധകർ; വീഡിയോ
- ലോകം കീഴടക്കി അവർ പടിയിറങ്ങി; വിരാടിന് പിന്നാലെ ഫാൻസിനെ ഞെട്ടിച്ച് രോഹിത് ശർമ്മയും
- “ദൈവം എന്നത് സത്യമാണെന്ന് വിരാട് കോഹ്ലി’; ലോകചാമ്പ്യൻമാരായി ഇന്ത്യ
- T20 World Cup 2024 Final: ടി20 കിരീട നേട്ടം..ഹിറ്റ്മാനും പിള്ളേരും ഡബിൾ സ്ട്രോങ്ങാ