ബെറില്‍ ചുഴലിക്കാറ്റും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകിയിരുന്നു. ജാഗ്രത നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ നിർണായക തീരുമാനവുമായി ബിസിസിഐ. പ്രത്യേക വിമാനത്തില്‍ ടീമിനെ ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 7:45ന് സംഘം ഡൽഹിയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച കാറ്റഗറി 3ൽ നിന്ന് 4ലേക്ക് ചുഴലിക്കാറ്റ് വ്യാപിച്ചതിനാൽ ടീം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാർബഡോസിലെ ഹിൽട്ടണ്‍ ഹോട്ടലിൽ തങ്ങുകയാണ്. കാറ്റിനൊപ്പമുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുമാണ് ടീമിന്റെ മടങ്ങിവരവ് വൈകിപ്പിച്ചത്.
താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ 70ഓളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടന്ന ഒമ്പതാമത് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ശനിയാഴ്ച രാത്രി രോഹിത്തിന് കീഴിലുള്ള ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിന്റെ തകർപ്പൻ ജയം നേടിയിരുന്നു.
വിരാട് കോഹ്‌ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ്ങ് കരുത്തിലും ബുമ്രയടങ്ങുന്ന പേസ് നിരയുടെയും മികവിലുമാണ് ഇന്ത്യ തങ്ങളുടെ കുട്ടി ക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടെങ്കിലും ഉജ്ജ്വല ബൗളിങ് തിരിച്ചു വരവ് ഇന്ത്യയ്ക്ക് തുണയായി.
Read more
- രോഹിതിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജയും
- അർദ്ധരാത്രി പടക്കം പൊട്ടിച്ചും റോഡ് ഷോയുമായി വിശ്വവിജയം ആഘോഷമാക്കി ആരാധകർ; വീഡിയോ
- ലോകം കീഴടക്കി അവർ പടിയിറങ്ങി; വിരാടിന് പിന്നാലെ ഫാൻസിനെ ഞെട്ടിച്ച് രോഹിത് ശർമ്മയും
- “ദൈവം എന്നത് സത്യമാണെന്ന് വിരാട് കോഹ്ലി’; ലോകചാമ്പ്യൻമാരായി ഇന്ത്യ
- T20 World Cup 2024 Final: ടി20 കിരീട നേട്ടം..ഹിറ്റ്മാനും പിള്ളേരും ഡബിൾ സ്ട്രോങ്ങാ