India vs South Africa Live Score, T20 World Cup 2024 Final Match Today: തോൽവി അറിയാതെ ഫൈനലിൽ എത്തിയ രണ്ടു ടീമുകളാണ് ഇന്ന് ടി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. 140 കോടി ജനങ്ങളുടെ പ്രാർഥനയുമായി ഇന്ത്യയും, ആദ്യ ലോകകപ്പെന്ന സ്വപ്നവുമായി ദക്ഷിണാഫ്രിക്കയുമാണ് കിരീടപ്പോരിനിറങ്ങുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് മത്സരം.
സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തറപറ്റിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ. അതേസമയം തുടർച്ചയായ എട്ടു മത്സരങ്ങൾ വിജയിച്ച ദക്ഷിണാഫ്രിക്കയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാലാവസ്ഥാ അനുകൂലമായാൽ ബാര്‍ബഡോസിൽ തീപാറും.
ട്രിനിഡാഡിലെ തരൗബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക 2024ലെ ടി20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ച ആദ്യ ടീമാണ്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് ഇത്തവണ ഇന്ത്യ ടി20 ലോകകപ്പ് മത്സരങ്ങളിൽ ഇറങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ നിര എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. സെമിഫൈനലിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പ്രകടനം ടീമിന് ഫൈനലിൽ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
സാധ്യത ഇലവൻ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻഡ്രിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാദെ, എൻറിച്ച് നോർട്യ, തബരേസ് ഷംസി.