ടി20 ലോകകപ്പ് മത്സരങ്ങളുടെ സമയക്രമത്തിൽ, ഐസിസിയെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ടൂർണമെൻ്റിലെ മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് അനുകൂലമായ രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിന്റെ ആരോപണം.
“അക്ഷരാർത്ഥത്തിൽ, ഇത് ഇന്ത്യയുടെ ടൂർണമെൻ്റാണ്. അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം കളിക്കാം. സെമിഫൈനൽ എവിടെയാണെന്ന് അവർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. അവരുടെ എല്ലാ മത്സരങ്ങളും രാവിലെ തന്നെ നടക്കുന്നതിനാൽ, ഇന്ത്യയിലെ കാണികൾക്ക് രാത്രിയിൽ കളി കാണാം. എനിക്ക് അത് മനസ്സിലായി. ക്രിക്കറ്റ് ലോകത്ത് പണം ഒരു വലിയ കളിയാണെന്ന് എനിക്ക് അറിയാം.
മറ്റു പരമ്പരകളിൽ അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ല. എന്നാൽ ഒരു ലോകകപ്പിൽ എത്തുമ്പോൾ, ഐസിസി എല്ലാവരോടും ഒരുപോലെ നീതി പുലർത്തണം. ലോകകപ്പിൽ ഒരു ടീമിനോടും സഹതാപമോ ഒരു തരത്തിലുള്ള ആധിപത്യത്തിനോ അവസരം ഒരുക്കരുത്. ഈ ടൂർണമെൻ്റ് പൂർണ്ണമായും ഇന്ത്യക്ക് വേണ്ടി സജ്ജീകരിച്ചതാണ്, അത് വളരെ ലളിതമാണ്,” മൈക്കൽ വോൺ പറഞ്ഞു. അഫ്ഗാനിസ്ഥാൻ-ദക്ഷിണാഫ്രിക്ക സെമിഫൈനൽ മത്സരത്തിനിടെയും വോൺ തൻ്റെ അതൃപ്തി ട്വീറ്റ് ചെയ്തിരുന്നു.
The whole world 🌍 has been talking 💬 about India 🇮🇳 and their draw at the World Cup 🏆 so now it’s time to hear from Gilly and Vaughany who have strong 💪🏼 opinions on it all!#ClubPrairieFire pic.twitter.com/XZn38ROHuK
— Club Prairie Fire (@clubprairiefire) June 27, 2024
വ്യാഴാഴ്ച ഗയാനയിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മത്സരത്തിന് മഴ തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ പ്രവചനം.
മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ, ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിവേഴ്‌സ് ഡേ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇന്ന് തന്നെ മത്സരം നടത്താൻ പരമാവധി ശ്രമിക്കും. സാധാരണയായി ടി20 മത്സരങ്ങൾ മഴ മുടക്കിയാൽ 60 മിനുട്ട് കട്ട് ഓഫ് ടൈം നല്‍കും. ഇതിന് ശേഷമായിരിക്കും ഫലം തീരുമാനിക്കുക.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ 60 മിനിറ്റിന് പകരമായി, 250 മിനിറ്റാണ് കട്ട് ഓഫ് ടൈം അനുവദിച്ചിരിക്കുന്നത്. ഒരു പന്ത് പോലും എറിയാനാകാത്ത സാഹചര്യത്തിൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യ ഫൈനലിലെത്തും. സൂപ്പര്‍ എട്ടിലെ പൂർണ വിജയം ഇന്ത്യക്ക് നേട്ടമാകും. അതേ സമയം ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് പുറത്താകും.
Read More Sports News Here
- മഴ പേടിയിൽ ഇന്ത്യ- ഇംഗ്ലണ്ട് സെമി; മത്സരം ഉപേക്ഷിച്ചാൽ ഫൈനൽ ടിക്കറ്റ് ആർക്ക്
- ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി