India vs Australia T20 World Cup 2024 Match Today: ടി20 ലോകകപ്പിലെ അവസാന സൂപ്പർ 8 പോരാട്ടത്തിനിറങ്ങുമ്പോൾ ഇന്ത്യൻ താരങ്ങളുടെ ഓർമ്മകളിൽ ഭീഷണിയായി ഒരു മോൺസ്റ്റർ വില്ലനുണ്ട്. ഓസ്ട്രേലിയൻ ഓപ്പണറായ ട്രാവിസ് ഹെഡ്ഡാണ് ഇന്ത്യയെ ഭയപ്പെടുന്ന എതിരാളി. കഴിഞ്ഞ രണ്ട് പ്രധാന ഐസിസി ടൂർണമെന്റുകളുടെ ഫൈനലുകളിലും ഹെഡ് ഒറ്റയ്ക്ക് ഇന്ത്യയുടെ മോഹങ്ങൾ തച്ചുതകർത്തിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകളിൽ സെഞ്ചുറികളുമായി താരം നിറഞ്ഞാടിയിരുന്നു. രാജ്യത്തിൻ്റെ മനസ്സിൽ ഉണങ്ങാത്ത മുറിവുകളായി അവ ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഇന്ന് അതേ ഹെഡ്ഡിനേയും കംഗാരുപ്പടയേയും ലോകകപ്പിൽ നിന്ന് കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളാനുള്ള സുവർണാവസരമാണ് രോഹിത്തിന്റെ നീലപ്പടയ്ക്ക് കൈവന്നിരിക്കുന്നത്.
ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് പടയ്ക്ക് ഹെഡ്ഡിനെ തളയ്ക്കാൻ പ്രാപ്തിയുണ്ടെന്ന് തന്നെയാണ് ഇന്ത്യൻ ടീമിന്റേയും കോച്ച് രാുൽ ദ്രാവിഡിന്റേയും കണക്കുകൂട്ടൽ. ഹെഡ്ഡിനെ വീഴ്ത്തിയാൽ ഓസ്ട്രേലിയയുടെ ആക്രമണങ്ങളുടെ മുനയൊടിക്കാമെന്നാണ് ഇന്ത്യൻ സീമർമാരുടെ കണക്കുകൂട്ടൽ. ഇന്ത്യയുടെ ബൗളർമാർ പ്രതികാരത്തിനായി കാത്തിരിക്കുമ്പോൾ, തങ്ങളുടെ ഓപ്പണർ ട്രിപ്പിൾ പ്രകടനം നടത്തി തിരിച്ചുവരുമെന്നാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ.
നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാന്‍ ഓസീസിന് ഏറെ പിന്നിലാണെങ്കിലും, ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ അവര്‍ വമ്പന്‍ ജയം നേടിയാല്‍ ഇന്ത്യയ്ക്കെതിരെ ജയിച്ചാലും ഓസീസിന് സെമി ഉറപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ നാളെ നടക്കുന്ന അവസാന മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഓസ്ട്രേലിയ പുറത്തെടുക്കുമെന്ന് ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ് പറഞ്ഞു. “ഇന്ത്യയാണ് എതിരാളികള്‍ എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമാണ്. ഇന്ത്യക്കെതിരെ ജയിച്ചാല്‍ മാത്രമെ മുന്നേറാനാവു. ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങളെക്കാള്‍ മികച്ച മറ്റൊരു ടീമില്ല,” മിച്ചല്‍ മാര്‍ഷ് പറഞ്ഞു.
ഇന്നത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഇന്ത്യയും ഓസ്ട്രേലിയയും പോയിന്റ് പങ്കിടും. ഇതോടെ അഞ്ച് പോയന്‍റുമായി ഇന്ത്യ ഗ്രൂപ്രില്‍ ഒന്നാമന്മാരായി സെമിയിലെത്തും. നാളെ രാവിലെ നടക്കുന്ന അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനാണ് ജയിക്കുന്നതെങ്കില്‍ ഓസ്ട്രേലിയ സെമിയിലെത്താതെ പുറത്താവും. നാല് പോയിന്‍റുമായി അഫ്ഗാന്‍ സെമിയിലെത്തുകയും ചെയ്യും. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ തോറ്റാൽ പോലും മികച്ച നെറ്റ് റണ്‍റേറ്റുള്ളതിനാല്‍ (+2.425) സെമി ഏകദേശം ഉറപ്പാണ്.
ഓസ്ട്രേലിയയ്ക്കെതിരെ വിജയിച്ചാൽ ഇന്ത്യയ്ക്ക് അനായാസം സെമിയിലെത്താം. എന്നാൽ കുറഞ്ഞത് 41 റൺസിനോ 32 പന്തുകൾ ബാക്കി നിൽക്കെയോ ഓസീസിനോട് പരാജയപ്പെടുകയും, ബംഗ്ലാദേശ് 81 റൺസിനെ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകും. ബംഗ്ലാദേശിനോട് അഫ്ഗാനും ഓസ്ട്രേലിയ ഇന്ത്യയോടും പരാജയപ്പെട്ടാൽ കാര്യങ്ങൾ സങ്കീർണമാകും. ഈ സാഹചര്യത്തിൽ ടീമുകളുടെ നെറ്റ് റൺറേറ്റ് അറിയാൻ ചൊവ്വാഴ്ച രാവിലത്തെ മത്സരം വരെ കാത്തിരിക്കണം.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം