ഇന്ത്യൻ ടീമിലെ 35നോടടുത്ത് പ്രായം ചെന്ന കളിക്കാർക്ക് ഭീഷണിയായി പുതിയ ഇന്ത്യൻ കോച്ച് വരുന്നു. മിക്കവാറും മുൻ ബിജെപി എംപിയും മുൻ ഇന്ത്യൻ ഓപ്പണറുമായ ഗൗതം ഗംഭീര്‍ തന്നെയാകും ഇന്ത്യൻ കോച്ചാവുക എന്ന് നവ്ഭാരത് ടൈംസ് റിപ്പോർട്ട് ചെയ്തു. ഗംഭീർ സിംബാബ്‌വേ പര്യടനത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നും അതോടെ ചില സീനിയർ താരങ്ങൾക്ക് അവസരം തെറിക്കുമെന്നും സൂചനയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ബിസിസിഐയുമായുള്ള അഭിമുഖത്തില്‍ നാല് മുതിര്‍ന്ന താരങ്ങളുടെ അവസാന ടൂര്‍ണമെന്റായി 2025ലെ ചാമ്പ്യന്‍സ് ട്രോഫി കണക്കാക്കപ്പെടുമെന്ന് ഗംഭീര്‍ പറഞ്ഞതായി നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ക്ക് പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി അവസാന അവസരമായിരിക്കുമെന്ന് സൂചന.
ടൂര്‍ണമെന്റ് വിജയത്തിന് ഈ താരങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയാത്തവരെ ടീമിന് പുറത്താക്കും. എന്നാല്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും ഇവര്‍ പുറത്താകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് പ്രധാന കാര്യങ്ങളാണ് ബിസിസിഐയുമായുള്ള അഭിമുഖത്തില്‍ ഗംഭീര്‍ അഭിമുഖത്തില്‍ ഉന്നയിച്ചത്. ടീമിന്റെ കാര്യങ്ങളില്‍ ബോര്‍ഡിന്റെ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ല. പരിശീലക സംഘത്തെ താന്‍ തീരുമാനിക്കും. ടെസ്റ്റ് ക്രിക്കറ്റിന് മറ്റൊരു ടീം ഉണ്ടാകണം. 2027 ലോകകപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തനം നടത്തണമെന്നും ഗംഭീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം