യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ ആദ്യ മത്സരത്തിൽ വിജയിച്ച പോർച്ചുഗലും തുർക്കിയും ഏറ്റുമുട്ടിയപ്പോള്‍ പോർച്ചുഗലിന് മൂന്ന് ഗോളിന്റെ മിന്നും വിജയം നേടിയിരുന്നു. ഇതോടെ ആറ് പോയിന്റോടെ പറങ്കി പട പ്രീ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗൽ നിരയിൽ നിന്ന് ഗോൾ നേടിയത്. തുർക്കി പ്രതിരോധ താരം സാമെത് അകയ്ദീന്‍റെ സെൽഫ് ഗോളായിരുന്നു മറ്റൊന്ന്.
21ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാമത്തെ ഗോളാണ് സാമെത് അകയ്ദീന്‍റെ ഓൺ ഗോളായത്. ബ്രൂണോ ഫെർണാണ്ടസിന്റെ വകയായിരുന്നു മൂന്നാം ഗോൾ. 55ാം മിനിറ്റിൽ ക്രിസ്റ്റാനോ റൊണാൾഡോയുടെ പാസിൽ നിന്നായിരുന്നു ഗോൾ.
അതേസമയം, മത്സരത്തിൽ ക്രിസ്റ്റ്യാനോ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ കളിക്കാരൻ (8 അസിസ്റ്റ്) എന്ന റെക്കോർഡാണ് താരത്തിന് ശനിയാഴ്ച ലഭിച്ചത്. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ (14 ഗോൾ) സ്വന്തമായുള്ള കളിക്കാരനും ക്രിസ്റ്റ്യാനോ തന്നെയാണ്.
തുർക്കിക്കെതിരായ മത്സരത്തിൽ ഗോളടിച്ചില്ലെങ്കിലും പോർച്ചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ എപ്പോഴും വാർത്തകളിൽ നിറയുകയാണ്. മത്സരത്തിനിടെ താരാരാധന മൂത്ത് ആറ് പേരാണ് ഗ്രൌണ്ടിലേക്ക് ഇടിച്ചുകയറിയത്. ഇത്രയും തവണ മത്സരം തടസ്സപ്പെട്ടതിൽ ക്രിസ്റ്റ്യാനോ തന്നെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം