തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിക്കറ്റ് ആവേശത്തിന് പ്രൊഫഷണൽ മുഖം നൽകുന്ന കേരള ക്രിക്കറ്റ് പ്രീമിയർ ലീഗിന് സെപ്റ്റംബറിൽ തുടക്കമാകും. ട്വന്റി ട്വന്റി ഫോർമാറ്റിൽ ഒരുങ്ങുന്ന ടൂർണമെന്റിൽ ആറ് ടീമുകളാകും മാറ്റുരയ്ക്കുക. പൂർണ്ണമായും ബിസിസിഐയുടെ നിയമങ്ങളുടേയും നിയന്ത്രണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഐപിഎൽ മോഡലിലുള്ള ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്കും 7 മണിക്കും രണ്ട് മത്സരങ്ങൾ വീതമുള്ള ടൂർണമെന്റ് ഷെഡ്യൂളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഐപിഎല്ലിന് സമാനമായ രീതിയിൽ പൂർണ്ണമായും ലേല പ്രക്രിയയിലൂടെയായിരിക്കും കളിക്കാരെ തെരഞ്ഞെടുക്കുക. ലീഗിനായി ടിസിഎം ഗ്ലോബൽ മീഡിയയാണ് വിവിധ സേവനങ്ങൾ ക്രമീകരിക്കുന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റർ എന്ന നിലയിൽ സ്റ്റാർ സ്‌പോർട്‌സ്, ഡിജിറ്റൽ സ്ട്രീമിംഗ് പങ്കാളിയായി ഫാൻകോഡ് എന്നിവയും ലീഗിന്റെ ഭാഗമാകും. ഇംഗ്ലീഷിലും ഹിന്ദിയിലും വിവിധ ഇന്ത്യൻ ഭാഷകളിലുമുള്ള ആഗോള പ്രക്ഷേപണവും ബഹുഭാഷാ സ്ട്രീമിംഗും കേരള ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ആവേശം ഇരട്ടിയാക്കും.
കേരളത്തിലെ പ്രതിഭാധനരായ ക്രിക്കറ്റർമാർക്ക് തങ്ങളുടെ കഴിവ് ആഗോള തലത്തിൽ പ്രദർശിപ്പിക്കാനുള്ള അവസരമായി ലീഗ് മാറുമെന്നും അതിലൂടെ കേരള ക്രിക്കറ്റ് വലിയ നേട്ടങ്ങളിലേക്കെത്തുമെന്നും ലീഗ് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.
ടൂർണമെന്റിന്റെ ഗവേണിംഗ് കൗൺസിൽ ചെയർമാനായി ശ്രീ നസീർ മച്ചാൻ നിയമിതനായി. ഗവേണിംഗ് കൗൺസിൽ കൺവീനറായി വിനോദ് എസ് കുമാർ (സെക്രട്ടറി – കെസിഎ) , അംഗങ്ങളായി എം അബ്ദുൾ റഹിമാൻ , പി ജെ നവാസ്, തോമസ് മാത്യു, കെ മുഹമ്മദ് ഡാനിഷ്, മിനു ചിതംബരം എന്നിവരേയും തിരഞ്ഞെടുത്തു.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?