കോപ്പ അമേരിക്കയില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. ഉദ്ഘാടന മത്സരത്തില്‍ കാനഡയെ 2-0ന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാർ വരവറിയിച്ചത്. അര്‍ജന്റീനയ്ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും ഗോള്‍ നേടി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളടിച്ചില്ലെങ്കിലും ഗോളിന് വഴിയൊരുക്കിയും മിന്നല്‍ നീക്കങ്ങളുമായും കളംനിറഞ്ഞു. നിരവധി തുറന്ന അവസരങ്ങളും താരം നഷ്ടപ്പെടുത്തി.
Define sutil y grita bien fuerte 🐂 pic.twitter.com/0O2SP7pjul
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) June 21, 2024
ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കളിക്കാനെത്തിയ കാനഡ ആദ്യ പകുതിയിൽ നീലപ്പടയ്ക്ക് കടുത്ത വെല്ലുവിളി തന്നെ ഉയർത്തി. അര്‍ജന്റീനയെ വിറപ്പിച്ച് തുടക്കം തന്നെ കാനഡ അക്രമണങ്ങള്‍ തുടങ്ങി. ആദ്യ പകുതിയിൽ മെസ്സിക്കും ഡി മരിയയ്ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ഡി മരിയയും ജൂലിയന്‍ അല്‍വാരസും മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
Battled hard. Heads held high as our Copa América journey continues. ⏭️#CANMNT #NoFearAllFight #SansPeurAvecCourage pic.twitter.com/Kn6bVPBoij
— CANMNT (@CANMNT_Official) June 21, 2024
രണ്ടാം പകുതിയിലാണ് അര്‍ജന്റീന കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയത്. 49-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. മാക് അലിസ്റ്റര്‍ നല്‍കിയ പാസിനെ ജൂലിയന്‍ അല്‍വാരസ് പോസ്റ്റിന്റെ വലതുമൂലയിൽ എത്തിച്ചു. ഗോള്‍ വഴങ്ങിയതോടെ കാനഡയും ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി. ഇതിനിടെ മെസ്സിക്ക് ലഭിച്ച രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാകുന്ന കാഴ്ച ആരാധകർ അവിശ്വസനീയതയോടെയാണ് നോക്കി നിന്നത്.
Look at what it meant to Lautaro Martinez after scoring Argentina’s second goal ❤️
Passion at its finest 🔥 pic.twitter.com/FND1BSs52Q
— ESPN FC (@ESPNFC) June 21, 2024
ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഷോട്ട് തടുത്തിട്ടും കാനഡ ഗോളി മികച്ചുനിന്നു. ഒടുവില്‍ 88ാം മിനിറ്റില്‍ അര്‍ജന്റീന സ്‌കോറുയര്‍ത്തി. ലയണല്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്.
Messi shows respect to Phonzie post-match 🤝 #CopaAmèrica pic.twitter.com/ArRIO2YIFR
— TSN (@TSN_Sports) June 21, 2024
അവസാന മിനിറ്റുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ കാനഡയ്ക്ക് സാധിക്കാതെ പോയതോടെ അര്‍ജന്റീന അനായാസ ജയം സ്വന്തമാക്കി. ഏഴ് കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ അസിസ്റ്റ് നേടുന്ന ആദ്യ കളിക്കാരനായും ലിയോ മെസ്സി ഇന്ന് മാറി.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം