2024 പാവോ നുര്‍മി ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണ നേട്ടം. 85.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. പാരീസ് ഒളിമ്പിക്‌സിന് മുമ്പുള്ള സുപ്രധാന മത്സരമാണിത്. ഒളിമ്പിക്‌സിന് ഒരു മാസത്തിലേറെ സമയം മാത്രമാണ് ഇനി ശേഷിക്കുന്നത്.
ജൂലൈ 26 മുതൽ മൂന്ന് ആഴ്ചക്കാലത്തേക്കാണ് ഫ്രാൻസിലെ പാരീസ് നഗരം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക. ഓഗസ്റ്റ് 11നാണ് ഒളിമ്പിക്‌സ് പോരാട്ടങ്ങൾ അവസാനിക്കുക. ജാവലിന്‍ ത്രോയില്‍ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കുന്ന ഫിന്‍ലന്‍ഡിലെ ഏറ്റവും മികച്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരമാണിത്.
ലോകോത്തര താരങ്ങൾക്കൊപ്പമുള്ള പോരാട്ടത്തിലെ ഈ ജയം ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് സുവർണ്ണശോഭയേകുന്നുണ്ട്. 2022ലെ പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗെയിംസില്‍ പരിക്ക് മൂലം നീരജ് മത്സരിച്ചിരുന്നില്ല.
ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ മത്സരമാണിത്. ദോഹ ഡയമണ്ട് ലീഗിനും ഫെഡറേഷന്‍ കപ്പിനും ശേഷം ഈ വര്‍ഷം നീരജ് മത്സരിക്കാനിറങ്ങിയ മൂന്നാമത്തെ ചാമ്പ്യന്‍ഷിപ്പാണിത്.
ദോഹയില്‍ 88.36 മീറ്റര്‍ ദൂരം താണ്ടി രണ്ടാമതായ നീരജ് കഴിഞ്ഞ മാസം ഭുവനേശ്വറില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 82.27 ദൂരം എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം