യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രിയയ്ക്കെതിരെ സെൽഫ് ഗോളിന്റെ തുണയിൽ കഷ്ടിച്ച് കടന്നുകൂടി ഫ്രാൻസ്. എതിരില്ലാത്ത ഒരു ഗോളിനാണ് എംബാപ്പെയുടേയും സംഘത്തിന്റേയും വിജയം. 38-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ മാക്‌സിമിലിയന്‍ വോബറിന്റെ സെല്‍ഫ് ഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ഫ്രഞ്ച് കോച്ച് എന്ന നിലയിൽ ദിദിയർ ദെഷാംപ്സിന്റെ നൂറാം ജയമായിരുന്നു ഇത്.
France off to a winning start in Group D 🇫🇷💪#EURO2024 | #AUTFRA pic.twitter.com/zDJXzh0gc1
— UEFA EURO 2024 (@EURO2024) June 17, 2024
ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് ഡ്രിബിള്‍ ചെയ്ത് മുന്നേറിയ എംബാപ്പെയുടെ ഷോട്ട് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാൻ ശ്രമിച്ച ഓസ്ട്രിയന്‍ താരത്തിന് പിഴയ്ക്കുകയായിരുന്നു. മത്സരത്തിൽ തുടരെയുള്ള ഓസ്ട്രിയൻ ആക്രമണങ്ങളെ തടഞ്ഞുനിർത്തിയ ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ.
🌟🌟#EURO2024 | #AUTFRA pic.twitter.com/fGD6bZ1wB0
— UEFA EURO 2024 (@EURO2024) June 17, 2024
മത്സരത്തിനിടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് മൂക്കിന് പരിക്കേറ്റതും ഫ്രാൻസിന് തിരിച്ചടിയായി. താരത്തിന്റെ മൂക്കിന് പൊട്ടലുണ്ടെന്നാണ് വിവരം. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ എംബാപ്പെ കളിക്കുമോയെന്ന വ്യക്തമല്ല. കളിക്കിടെ ചോരയൊലിപ്പിച്ച് നിൽക്കുന്ന എംബാപ്പെയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.
💯 wins as France manager 👏#EURO2024 pic.twitter.com/FaAKrCcmU7
— UEFA EURO 2024 (@EURO2024) June 17, 2024
55-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച സുവര്‍ണാവസരം എംബാപ്പെ പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തു. ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെയുടെ പ്രകടനമാണ് ഫ്രാന്‍സിനെ ഒരു പരിധിവരെ കാത്തത്.
Bossed it 👏@Vivo_GLOBAL | #EUROPOTM pic.twitter.com/HLsc5Q22a3
— UEFA EURO 2024 (@EURO2024) June 17, 2024
ഓസ്ട്രിയന്‍ ആക്രമണങ്ങളില്‍ പലപ്പോഴും ഫ്രാന്‍സിനായി പ്രതിരോധം തീര്‍ത്തത് കാന്റെയായിരുന്നു. അദ്ദേഹമാണ് കളിയിലെ താരമായത്.
മറ്റൊരു മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് സ്ലൊവാക്യ ചരിത്ര ജയം നേടി. ഏഴാം മിനിറ്റിൽ ഇവാൻ ഷ്രാൻസാണ് ബെൽജിയത്തെ ഞെട്ടിച്ച് വലകുലുക്കിയ റൊമേലു ലുക്കാക്കു രണ്ടു തവണ ബെൽജിയത്തിനായി ഗോൾവല കുലുക്കിയെങ്കിലും രണ്ട് തവണയും റഫറി വാറിലൂടെ ഗോൾ നിഷേധിച്ചു.
ഇന്നലെ ആദ്യം നടന്ന ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ ഉക്രെയ്നെ അനായാസം തോല്‍പിച്ച് റൊമാനിയ മുന്നേറി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് റൊമാനിയയുടെ വിജയം. നിക്കോള സ്റ്റാന്‍ഷ്യൂ, റാസ്‌വാന്‍ മരൈന്‍, ഡെന്നിസ് ഡ്രാഗ്യൂഷ് എന്നിവരാണ് റൊമാനിയയ്ക്കായി ഗോള്‍ നേടിയത്.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം