ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ നിക്കൊളാസ് പൂരന്റെ ബാറ്റിങ്ങ് വെടിക്കെട്ടിന്റെ കരുത്തിൽ 200ന് മുകളിൽ സ്കോർ കണ്ടെത്തി ആതിഥേയരായ വെസ്റ്റ് ഇൻഡീസ്. അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 218 റണ്‍സെടുത്തു. 53 പന്തില്‍ ആറ് ഫോറും എട്ട് സിക്‌സറും സഹിതം 98 റണ്‍സെടുത്ത പൂരനാണ് കരീബിയൻ നിരയിലെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 16.2 ഓവറിൽ 114 റൺസിന് പുറത്തായി. 104 റൺസിന്റെ ബ്ലോക്ക് ബസ്റ്റർ ജയമാണ് വിൻഡീസ് നേടിയത്. വിൻഡീസ് നിരയിൽ ഒബെദ് മക്കോയ് അഫ്ഗാൻ മധ്യനിരയെ തകർത്തു. സ്പിന്നർമാരായ അകെയിൽ ഹൊസൈനും ഗുഡകേഷ് മോട്ടിയും ചേർന്ന് അഫ്ഗാൻ ബാറ്റിങ്ങ് നിരയെ ശ്വാസംമുട്ടിച്ചു.
A record-packed innings from the West Indies 🎉#T20WorldCup | #WIvAFGhttps://t.co/kDcQ0PNzhG
— ICC (@ICC) June 18, 2024
സെഞ്ചുറിക്ക് തൊട്ടരികിൽ അവസാന ഓവറിലെ നാലാം പന്തില്‍ പുരാന്‍ ബൗണ്ടറിയില്‍ നിന്നുള്ള അസ്‌മത്തുള്ളയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത് ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി. ഓപ്പണര്‍ ബ്രാണ്ടന്‍ കിങ്ങിനെ 6 പന്തില്‍ 7 റണ്‍സെടുത്ത് നില്‍ക്കേ വിന്‍ഡീസിന് ഇന്നിങ്ങ്സിലെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ നഷ്‌ടമായപ്പോള്‍ ജോണ്‍സണ്‍ ചാള്‍സും നിക്കോളാസ് പൂരനും ചേര്‍ന്ന രണ്ടാം വിക്കറ്റിലെ 80 റണ്‍സ് കൂട്ടുകെട്ട് എട്ട് ഓവറില്‍ ടീമിനെ 102ലെത്തിച്ചിരുന്നു.
WATCH: Nicholas Pooran in devastating touch as Azmatullah Omarzai concedes 36 runs from one over 🤯#WIvAFG | #T20WorldCuphttps://t.co/gM4irgJnLb
— ICC (@ICC) June 18, 2024
2024 ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോറാണ് വിൻഡീസ് നേടിയത് (6 ഓവറിൽ 92/1). ചാള്‍സ് 27 ബോളില്‍ എട്ട് ബൗണ്ടറികളോടെ 43 റണ്‍സ് നേടി. നാലാമനായി ക്രീസിലെത്തിയ ഷായ് ഹോപ് 17 പന്തില്‍ 25 ഉം, ക്യാപ്റ്റന്‍ റോവ്‌മാന്‍ പവല്‍ 15 പന്തില്‍ 26 ഉം റണ്‍സ് നേടി.
ഇതിനിടെയായിരുന്നു ഇന്നിങ്ങ്സിലെ അവസാന ഓവറിലെ നാലാം പന്തിലായിരുന്നു നിക്കൊളാസ് പൂരന്റെ പുറത്താകല്‍. നവീന്‍ ഉള്‍ ഹഖിനെതിരെ രണ്ട് റണ്‍ ഓടിയെടുക്കാന്‍ ശ്രമിക്കവെ അസ്‌മത്തുള്ള ബൗണ്ടറി ലൈനില്‍ നിന്നുള്ള നേരിട്ടുള്ള ത്രോയില്‍ താരം പുറത്താകവുകയായിരുന്നു.
𝟑𝟔 𝐫𝐮𝐧𝐬 𝐢𝐧 𝐚𝐧 𝐨𝐯𝐞𝐫! 🔥
𝐍𝐢𝐜𝐡𝐨𝐥𝐚𝐬 𝐏𝐨𝐨𝐫𝐚𝐧 is having some fun in the middle today pic.twitter.com/rLagG0WPja
— WORLD CUP FOLLOWER (@BiggBosstwts) June 18, 2024
നിക്കോളാസ് പൂരന്റെ മാസ്സ് ഫോമിൽ അസ്മത്തുള്ള ഒമർസായി എറിഞ്ഞ ഒരു ഓവറിൽ നിന്ന് 36 റൺസ് പിറന്നു. ഇത് ലോക റെക്കോർഡ് പ്രകടനത്തിനൊപ്പമെത്തി. മൂന്ന് സിക്സും നാല് ഫോറും ഒരു വൈഡും ഒരു നോബോളുമടക്കമാണ് 36 റൺസ് പിറന്നത്. വീഡിയോ കാണാം.
ഒബെദ് മക്കോയ് അഫ്ഗാൻ മധ്യനിരയെ തകർത്തു, അത്രയും ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്പിന്നർമാരായ അകെയിൽ ഹൊസൈനും ഗുഡകേഷ് മോട്ടിയും ചേർന്ന് ശ്വാസംമുട്ടിച്ചപ്പോൾ അഫ്ഗാനിസ്ഥാൻ 16.2 ഓവറിൽ 114 റൺസിന് പുറത്തായി.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം