2024 ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ ബാറ്റർ ബ്രാഡ് ഹോഗ്. ടൂർണമെൻ്റിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ കാണാമെന്നാണ് അദ്ദേഹം സൂചന നൽകുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ടൂർണമെൻ്റിൻ്റെ സൂപ്പർ എട്ടിൽ എത്തിയതും, സെമി ഫൈനലിൽ ഇടം പിടിക്കാൻ തക്ക ഫേവറിറ്റ് ആയി വിശേഷിപ്പിക്കപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്രാഡ് ഹോഗ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളെ ആധികാരികമായി തോൽപ്പിക്കാൻ ഇരു ടീമുകൾക്കും കഴിയുമെന്നും, ഇത് അന്തിമ പോരാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വിലയിരുത്തി.
“സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും ഇടം ലഭിച്ചു. ഇരു ടീമുകളും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും തോൽപ്പിച്ച് സെമിഫൈനലിലേക്ക് കടക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയയുടേയും ഇന്ത്യയുടേയും ഒരു ഗ്രാൻഡ് ഫൈനലിനുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. അത് സംഭവിക്കാൻ ഞാൻ തികച്ചും ആഗ്രഹിക്കുന്നു,” സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ ഹോഗ് പറഞ്ഞു.
“സൂപ്പർ എട്ടിലെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ മത്സരത്തിൽ ജയം ഓസ്‌ട്രേലിയയ്ക്ക് ആയിരിക്കും. കാരണം അവർക്ക് വെസ്റ്റ് ഇൻഡീസിൽ കളിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല. അതേസമയം ഇന്ത്യൻ ടീം ന്യൂയോർക്കിലാണ് കളിക്കുന്നത്. ചില സീം ചലനങ്ങൾ ഉണ്ടായിടത്ത് അവരുടെ ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ല. കൂടാതെ അവർ ഐപിഎല്ലിൽ നിന്നാണ് വരുന്നത്. അവിടെ അവർ ധാരാളം ഫ്ലാറ്റ് വിക്കറ്റുകളിലാണ് അവർ കളിക്കുന്നത്,” ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.
Read More Sports News Here
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി