ടി20 ലോകകപ്പിലെ തുടച്ചയായ വിജയങ്ങൾക്ക് പിന്നാലെ സൂപ്പർ എട്ടിൽ ഇന്ത്യൻ ടീം സ്ഥാനമുറപ്പിച്ചു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും തകര്‍ത്ത ഇന്ത്യ, 7 വിക്കറ്റിന് യുഎസ്എയെ പരാജയപ്പെടുത്തി പൊയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 6 പൊയിന്റാണ് ഇന്ത്യക്ക്. യുഎസ്എ, പാക്കിസ്ഥാൻ ടീമുകളാണ് 4,2 പോയുന്റുകളുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
വ്യത്യസ്ഥ സമയക്രമങ്ങളിലായിരുന്ന മത്സരങ്ങൾ കാണുകയെന്നത് ഇതുവരെ ഇന്ത്യൻ ആരാധകർക്ക് ബുദ്ധിമുട്ടായിരുന്നു. കരീബിയന്‍ ദ്വീപുകളില്‍ പുലർച്ചെ നടന്നിരുന്ന മത്സരങ്ങൾ പലർക്കും നഷ്ടപ്പെട്ടിരുന്നു. ജൂണ്‍ 24ന് സെന്‍റ് ലൂസിയയില്‍ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ സൂപ്പർ 8 മത്സരങ്ങൾ മുതൽ സമയക്രമം ഇന്ത്യൻ സമയം രാത്രി 8ലേക്ക് മാറുകയാണ്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മത്സരം കാണുന്നത് കൂടുതൽ എളുപ്പമാക്കും.
ജൂൺ 15ന് കാനഡയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. മാറ്റമില്ലാതെ തുടരുന്ന ടീമിലേക്ക്, അടുത്ത മത്സരങ്ങളിലെങ്കിലും സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബൗളർമാർ മികവു തെളിയിച്ചപ്പോൾ കാര്യമായ നേട്ടമുണ്ടാക്കാൻ ബാറ്റ്സ്മാൻമാർക്ക് ആയിട്ടില്ല.
റിഷ്ഭ് പന്തിന് പകരമായി സഞ്ജു സാസനെ പരിഗണിക്കണമെന്ന ആവശ്യം സഞ്ജു ആരാധകർ നിരന്തരമായി ഉന്നയിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 96 റൺസ് നേടിയ പന്ത് മാത്രമാണ്, 2024 ടി20 ലോകകപ്പിൽ ടോപ്പ് സ്കോറർമാരുടെ ആദ്യപത്തിൽ ഇടംനേടിയ ഇന്ത്യക്കാരൻ. റൺ ഓഴുക്ക് കുറവായ ന്യൂയോർക്കിലെ പിച്ചിൽ നിന്ന് കളിമാറുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Read More Sports News Here
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി