യൂറോ കപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പല ടീമുകളും ഇതിനകം തന്നെ തങ്ങളുടെ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കിരീട പ്രതീക്ഷയുള്ള പോർച്ചുഗൽ നാളെ അയർലൻഡുമായുള്ള അവസാന സൗഹൃദ മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യയോട് 2-1ന് പരാജയപ്പെട്ട പോർച്ചുഗൽ, താരതമ്യേന ദുർബലരായ അയർലൻഡിനെ വലിയ മാർജിനിൽ വീഴ്ത്തി ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്.
അയർലൻഡിനെതിരെ സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ പോർച്ചുഗലിനായി കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ക്രൊയേഷ്യക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റാനോ കളിച്ചിരുന്നില്ല. എന്നാൽ അയർലാൻഡിനെതിരെ നിർണ്ണായക മത്സരത്തിൽ റൊണാള്‍ഡോ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് പോർച്ചുഗീസ് കോച്ചായ റോബർട്ടോ മാർട്ടിനസ്.
“റൊണാൾഡോ കളിക്കും. എത്ര നേരമെന്ന് ഇപ്പോൾ പറയാനാവില്ല. ക്രിസ്റ്റാനോയ്ക്ക് യൂറോകപ്പ് മത്സരങ്ങൾക്ക് മുന്നേ വിശ്രമം ആവശ്യമാണ്. ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ലോകത്തെ വ്യത്യസ്തനായ താരമാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അയാള്‍ക്കുണ്ട്. ഇത്ര വലിയ ഒരു താരത്തിന്റെ അനുഭവ സമ്പത്ത് ഡ്രസ്സിങ് റൂമില്‍ മറ്റ് താരങ്ങള്‍ക്കും ഗുണം ചെയ്യും,” മാർട്ടിനസ് പറഞ്ഞു.
“ടീമിലെ എല്ലാ താരങ്ങള്‍ക്കും വലിയ റോളുകളുണ്ട്. യുവതാരങ്ങൾ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൂയി പാട്രിഷ്യോ, ബെര്‍ണാണ്ടോ സില്‍വ തുടങ്ങിയ താരങ്ങളുടെ അനുഭവ സമ്പത്തില്‍ നിന്ന് പഠിക്കാന്‍ തയ്യാറാകണം. അവര്‍ക്കൊപ്പം കളിക്കാനുള്ള ധൈര്യം ഉണ്ടാകണം,” മാര്‍ട്ടിനെസ് കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിലെ ആറാമത്തെ യൂറോകപ്പിനാണ് തയ്യാറെടുക്കുന്നത്. ജൂൺ 19 നാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. ചെക്ക് റിപ്ലബിക്കാണ് പറങ്കിപ്പടയുടെ ആദ്യ എതിരാളികൾ.
Read More Sports News Here
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി