ടി20 ലോകകപ്പിൽ വൻ അട്ടിമറിയുമായി ആതിഥേയരായ യുഎസ്എ. മുൻ ചാമ്പ്യന്മാരായ പാകിസ്ഥാനെ ആദ്യ ലോകകപ്പ് കളിക്കുന്ന അമേരിക്കയാണ് സൂപ്പർ ഓവറില്‍ അട്ടിമറിച്ചത്. സൂപ്പർ ഓവറിൽ അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവിലായിരുന്നു യുഎസിന്റെ വിജയം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ യുഎസും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റൺസെടുത്തു. പിന്നാലെ സൂപ്പര്‍ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റൺസാണ് വാരിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
The American fairytale continues 🇺🇸😍
USA beat Pakistan in one of the biggest results in #T20WorldCup history and are ready to take on India next.
Get your tickets now ➡️ https://t.co/FokQ0Cegga pic.twitter.com/ydqEQ3Onbx
— ICC (@ICC) June 6, 2024
നേരത്തെ ബാബര്‍ അസം (44), ഷദാബ് ഖാന്‍ (40) വാലറ്റത്ത് ആഞ്ഞടിച്ച ഷഹീൻ അഫ്രീദി ( 23) എന്നിവരുടെ പ്രകടനങ്ങളാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. യുഎസിന് വേണ്ടി നൊസ്തുഷ് കെഞ്ഞിഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
We have ANOTHER SUPER OVER 🔥
Nitish Kumar hits a four on the last ball to make the scores level 🤯#T20WorldCup | #USAvPAK | 📝: https://t.co/HP9dpZZ4VS pic.twitter.com/HmVj0hrAX2
— ICC (@ICC) June 6, 2024
മറുപടി ബാറ്റിങ്ങിൽ 38 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റൻ മൊനാങ്ക് പട്ടേൽ അമേരിക്കൻ സംഘത്തെ മുന്നിൽ നിന്ന് നയിച്ചു. സ്റ്റീവന്‍ ടെയ്‌ലര്‍ 12 ആന്‍ഡ്രീസ് ഗൗസ് 35 എന്നിവർ പിന്തുണ നൽകി. അവസാന ഓവറുകളിൽ നിതീഷ് കുമാറിനെ കൂട്ടുപിടിച്ച് 36 റൺസെടുത്ത ആരോണ്‍ ജോണ്‍സ് ആണ് യുഎസിനെ പാക് സ്കോറിന് ഒപ്പമെത്തിച്ചത്.
Scenes from USA’s stunning victory in Dallas 😍🇺🇸#T20WorldCup #USAvPAK pic.twitter.com/bTipZM8env
— ICC (@ICC) June 6, 2024
സൂപ്പര്‍ ഓവറിൽ പാകിസ്താനായി മുഹമ്മദ് ആമിറാണ് പന്തെറിഞ്ഞത്. യുഎസ് താരങ്ങൾ 10 റൺസ് അടിച്ചെടുത്തപ്പോൾ ആമിർ എട്ട് റൺസ് വൈഡായി എറിഞ്ഞുനൽകി. 19 റൺസിന്റെ ലക്ഷ്യം ഫഖര്‍ സമാനും ഇഫ്തികര്‍ അഹമ്മദും ഷദാബ് ഖാനും കൂടി ശ്രമിച്ചിട്ടും എത്തിപ്പിടിക്കാനായില്ല. ഇതോടെ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം നേടിയ അമേരിക്ക സൂപ്പർ എട്ട് പ്രതീക്ഷകളും സജീവമാക്കി.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി