ടി20 ലോകകപ്പിനായി യു.എസിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യ ദിവസത്തെ പരിശീലനം തുടങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലളിതമായ വ്യായാമങ്ങളിലാണ് ആദ്യ ദിനം ഏർപ്പെട്ടത്. വാമിങ് അപ് ചെയ്ത ശേഷം താരങ്ങൾ സ്ട്രെച്ചിങ് പരിശീലനങ്ങളിലും പിന്നീട് പന്തുകളിയിലും ഏർപ്പെട്ടു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോഹ്ലി ഒഴികെയുള്ള മുഴുവൻ താരങ്ങളും ഇതിനോടകം യു.എസിൽ എത്തിയിട്ടുണ്ട്. ഐപിഎല്ലിന് ശേഷം വിശ്രമം ആവശ്യപ്പെട്ട കോഹ്ലി സന്നാഹ മത്സരത്തിന് ശേഷമെ യു.എസിലെത്തൂ എന്നാണ് വിവരം.
Rohit Sharma lead Indian team in the practice session at New York 🇮🇳 pic.twitter.com/xcg5XxOVGA
— Johns. (@CricCrazyJohns) May 29, 2024
അതേസമയം, മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ആദ്യ ദിനം ഫുട്ബോളാണ് ഇന്ത്യൻ ടീം പരിശീലനത്തിനായി തിരഞ്ഞെടുത്തത്.
📍 New York
Bright weather ☀️, good vibes 🤗 and some foot volley ⚽️
Soham Desai, Strength & Conditioning Coach gives a glimpse of #TeamIndia‘s light running session 👌👌#T20WorldCup pic.twitter.com/QXWldwL3qu
— BCCI (@BCCI) May 29, 2024
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പമാണ് സഞ്ജു പാസിങ് ഗെയിം കളിച്ചത്. പന്തുകളിക്കാരനായ പിതാവിന്റെ പാരമ്പര്യം കാത്ത് മികച്ച പന്തടക്കവും തകർപ്പൻ ഷോട്ടുകളും സഞ്ജു ഇന്ത്യൻ ക്യാമ്പിൽ പുറത്തെടുത്തു.
On national duty 🇮🇳 pic.twitter.com/pDji7UkUSm
— hardik pandya (@hardikpandya7) May 29, 2024
ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ ഏറ്റവുമടുത്ത സുഹൃത്ത് സൂര്യകുമാർ യാദവാണ്. ഇരുവരും തമാശകൾ പറഞ്ഞ് രസിക്കുന്നതും ബിസിസിഐ പുറത്തിറക്കിയ വീഡിയോയിൽ കാണാം.
Read More Sports News Here
- മെസ്സിക്കില്ലാത്ത നേട്ടം; ചരിത്രനേട്ടത്തിൽ അഭിമാനിക്കുന്നതായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങി സഞ്ജു സാംസൺ
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ