ടി20 ലോകകപ്പിനുള്ള പുതിയ ജഴ്സിയണിഞ്ഞുള്ള ഇന്ത്യൻ ടീമംഗങ്ങൾക്കുള്ള ജേഴ്സിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ക്യാപ്ടൻ രോഹിത് ശർമ്മ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
നീലയും കാവിയും നിറങ്ങൾ കലർന്ന ജേഴ്സിയാണ് ഇത്തവണ പുറത്തിറക്കിയത്. കഴുത്തിന് ചുറ്റുമുള്ള നെക്ക് ബാൻഡിൽ ഇന്ത്യൻ പതാകയുടെ നിറം കാണാമെന്നതാണ് പ്രധാന സവിശേഷത. ഇതാദ്യമായാണ് ഇന്ത്യൻ ജഴ്സിയിൽ നീലയും കാവിനിറവും കലർന്നുവരുന്നത്.
The wait is over.
We are back!
Let’s show your support for #TeamIndia
pic.twitter.com/yc69JiclP8
— BCCI (@BCCI) May 25, 2024
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സഞ്ജു സാംസണും വിരാട് കോഹ്‍ലിയും ഹാർദ്ദിക്ക് പാണ്ഡ്യയും വൈകും. മെയ് 30ന് മാത്രമെ കോഹ്‍ലി ന്യൂയോർക്കിലേക്ക് പുറപ്പെടൂ. ഇതോടെ ജൂൺ ഒന്നിന് ബംഗ്ലാദേശിനെതിരെ നടക്കുന്ന പരിശീലന മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയില്ല. ഐപിഎല്ലിന് ശേഷം ഒരു ചെറിയ ഇടവേള വേണമെന്നും കോഹ്‍ലി ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു.
Captain Rohit in the Photo-shoot for new Indian team T20I Jersey.
pic.twitter.com/hw8b2o8uhx
— Johns. (@CricCrazyJohns) May 27, 2024
വ്യക്തിപരമായ കാരണങ്ങളാൽ സഞ്ജു ദുബായിലേക്ക് പോകുകയാണ്. മലയാളി താരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. എന്നാൽ എപ്പോൾ സഞ്ജു ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമല്ല. എന്നാൽ ഹാർദ്ദിക് പാണ്ഡ്യ വൈകുന്നതെന്തെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. താരം ലണ്ടനിലാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Touchdown New York!
#TeamIndia
have arrived for the #T20WorldCup
pic.twitter.com/3aBla48S6T
— BCCI (@BCCI) May 27, 2024
ടി20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡ് ആണ് ആദ്യത്തെ എതിരാളികൾ. ജൂൺ 9ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് പാകിസ്താൻ ആണ് എതിരാളികൾ. അമേരിക്കയും കാനഡയും ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ജൂൺ രണ്ടിന് തുടങ്ങുന്ന ലോകകപ്പ് ജൂൺ 30 വരെ നീളും.
Read More Sports News Here
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ