മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം എ.ബി. ഡിവില്ലിയേഴ്‌സ്. ഹാര്‍ദിക് പ്രിയപ്പെട്ട താരമാണെന്നും തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഹാര്‍ദിക് ഈഗോയുള്ള ക്യാപ്റ്റനാണെന്നും മുംബൈ പോലുള്ള പരിചയസമ്പന്നരായ താരങ്ങളുള്ള ടീമിന് അത്തരം ക്യാപ്റ്റന്‍സി വെല്ലുവിളിയാണെന്നും ഡിവില്ലിയേഴ്സ് വിമര്‍ശിച്ചത് വിവാദമായിരുന്നു.
‘ഹാര്‍ദിക് പാണ്ഡ്യയേയും മുംബൈ ഇന്ത്യന്‍സിനേയും കുറിച്ചുള്ള എന്റെ ചില അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ കണ്ടു. മാധ്യമങ്ങള്‍ അത് വളച്ചൊടിച്ച രീതിയില്‍ ഞാന്‍ നിരാശ പ്രകടിപ്പിക്കുന്നു,” ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
Gautam Gambhir defends Hardik Pandya, and questions AB de Villiers & Kevin Pietersen’s credentials as captain 👀🧢
Watch the complete video on our Instagram reels 🎥
New episode of Sportskeeda Match Ki Baat releasing today only on YouTube and Facebook 🍿#IPL2024… pic.twitter.com/uXd06nzU6G
— Sportskeeda (@Sportskeeda) May 14, 2024
ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വിമര്‍ശനമല്ല. “ഞാന്‍ മുമ്പും ഇത് വ്യക്തമായി പറഞ്ഞതാണ്. ഹാര്‍ദിക് കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയുടെ ശൈലിയില്‍ ഇനിയും കൂടുതൽ പരിവർത്തനം ഉണ്ടാകേണ്ടതുണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്,” താരം പറഞ്ഞു.
“ക്യാപ്റ്റന്‍സി എന്നത് എപ്പോഴും യഥാര്‍ത്ഥമാകണമെന്നില്ല. കാരണം ഞാനും അത്തരത്തിലാണ് കളിച്ചിരുന്നത്. എന്റെ വീട്ടില്‍ കാണാറുള്ള പാവം ഡിവില്ലിയേഴ്‌സ് അല്ല കളത്തില്‍. നിങ്ങള്‍ കളിക്കളത്തില്‍ കണ്ടിട്ടുള്ള ഡിവില്ലിയേഴ്‌സ് ഒരു തരത്തിലുള്ള അഭിനയമായിരുന്നു. ചില സമയങ്ങളില്‍ നിങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടി വരും. അതാണ് ഹാര്‍ദിക്കും ചെയ്യുന്നത്,” ഡിവില്ലിയേഴ്‌സ് വിശദീകരിച്ചു.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?