കഴിഞ്ഞ രണ്ട് സീസണുകളിലും ഐപിഎൽ ഫൈനൽ കളിച്ച ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് പുറത്താവുന്നത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു.
Season’s last home game for #GT 🏟️
Up against current table leaders #KKR 🙌
Which team will succeed tonight? 🤔 #TATAIPL | #GTvKKR pic.twitter.com/zoT1gjuQ9s
— IndianPremierLeague (@IPL) May 13, 2024
നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് കൊല്‍ക്കത്ത. ഗുജറാത്തിനാവട്ടെ ജയിച്ചാല്‍ വിദൂര സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്. 13 മത്സരങ്ങളില്‍ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗുജറാത്ത് ഇപ്പോഴുള്ളത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
Lightning in Narendra Modi Stadium…..!!! pic.twitter.com/prwNYCHHtq
— Johns. (@CricCrazyJohns) May 13, 2024
ഇന്ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. പ്ലേ ഓഫ് കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമാണ് ഗുജറാത്ത്. നേരത്തെ, മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും ഇത്തരത്തില്‍ പുറത്തായിരുന്നു. കൊല്‍ക്കത്തയ്ക്ക് പോയിന്റ് പങ്കിടേണ്ടി വന്നതോടെ രാജസ്ഥാന് റോയല്‍സിന് ഒന്നാമതെത്താനുള്ള അവസരം തെളിഞ്ഞു.
🚨 Update from Ahmedabad 🚨
Match 6️⃣3️⃣ of #TATAIPL 2024 between @gujarat_titans & @KKRiders has been abandoned due to rain 🌧️
Both teams share a point each 🤝#GTvKKR pic.twitter.com/Jh2wuNZR5M
— IndianPremierLeague (@IPL) May 13, 2024
അടുത്ത മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനേയും അവസാന മത്സരത്തില്‍ കൊല്‍ക്കത്തയേയും തോല്‍പ്പിച്ചാല്‍ രാജസ്ഥാന് ഒന്നാമതെത്താം. അങ്ങനെ വന്നാല്‍ ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത തന്നെയായിരിക്കും രാജസ്ഥാന്റെ എതിരാളി.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?