വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈസ് ക്യാപ്ടനായി ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ രോഹിത് ശക്തമായ എതിര്‍പ്പ് സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചിരുന്നു എന്നും ഇതേ തുടര്‍ന്നാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് വാര്‍ത്തകള്‍. ഹിന്ദി മാധ്യമമായ ദൈനിക് ജാഗരണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐപിഎല്ലിന്റെ 17ാം സീസണിൽ മോശം പ്രകടനം കാഴ്ചവച്ചിട്ടും മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയും ഇന്ത്യയുടെ ഉപനായക സ്ഥാനം നല്‍കുകയും ചെയ്തിരുന്നു.
Who cares about IPL when you are the boss of ICT 🥵
Rohit Sharma is ready!!! pic.twitter.com/UNMpHEeNdq
— Ctrl C Ctrl Memes (@Ctrlmemes_) May 13, 2024
ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും താൽപ്പര്യം ഇല്ലായിരുന്നു. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദമാണ് ഹാര്‍ദിക്കിന് ടീമിലിടം നല്‍കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ട്. മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിനെ ഒഴിവാക്കി പകരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നല്‍കിയതില്‍ ആരാധകര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
– BCCI Secretary Jay Shah.
– Adidas India CEO Neelendra Singh.This Rohit Sharma PR. This is massive !🔥 pic.twitter.com/ihRSE1pcJC
— 𝐇𝐲𝐝𝐫𝐨𝐠𝐞𝐧 𝕏 (@ImHydro45) May 13, 2024
സഹതാരങ്ങള്‍ക്കിടയിലും ഇതില്‍ അഭിപ്രായഭിന്നത ഉണ്ടെന്നും റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലെത്തിയ മുംബൈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?