മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്സിന്റെ എക്കാലത്തേയും മികച്ച് ക്രിക്കറ്ററുമായ എം എസ് ധോണിയുടെ പരിക്കിനെ കുറിച്ച് വെളിപ്പെടുത്തലുമായി കോച്ച് സ്റ്റീഫൻ ഫ്‌ളെമിങ്. ധോണി നിരന്തരമായി ഒമ്പതാം നമ്പറിൽ ക്രീസിലെത്തുന്നതിനെ കുറിച്ച് വ്യാപകമായി വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഫ്‌ളെമിങ് രംഗത്തെത്തിയത്. ഡ്രസിംഗ് റൂമിലും മൈതാനത്തുമടക്കം താരത്തിന്റെ സാന്നിധ്യം ടീമിന് ആവശ്യമാണെന്നും കോച്ച് സ്റ്റീഫൻ ഫ്‌ളെമിങ്
ഐപിഎല്ലിലെ തുടർ മത്സരങ്ങളിൽ ധോണിയുടെ ഫിറ്റ്നസിനെ കുറിച്ച് വിശദീകരിക്കവേയാണ് ധോനിയുടെ പരിക്കിന്റെ ഗൗരവ സ്വഭാവം ഫ്ളെമിങ് വെളിപ്പെടുത്തിയത്. ‘ധോണിയെ കൊണ്ട് കൂടുതല്‍ ബാറ്റ് ചെയ്യിപ്പിക്കുന്നത് റിസ്‌ക്കാണ്. കാലിലെ പരിക്ക് കാരണം കൂടുതല്‍ നേരം ബാറ്റ് ചെയ്താല്‍ അദ്ദേഹത്തിന് തന്നെ നഷ്ടമാകും. അത് ടീമിനെ ദോഷകരമായി ബാധിക്കും. ഒന്‍പതാം നമ്പറിലാണ് അദ്ദേഹം ബാറ്റിങ്ങിനിറങ്ങുന്നത് എന്നതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ സ്വാധീനം കുറച്ചുകാണേണ്ട കാര്യമില്ല’, ഫ്‌ളെമിങ് പറഞ്ഞു.
Gaffer on the guardian angel! 💪🏻
Here’s the #GTvCSK game day look ahead! 📖🙌#WhistlePodu 🦁💛
— Chennai Super Kings (@ChennaiIPL) May 10, 2024
ചെന്നൈ ക്യാപ്റ്റനും യുവതാരവുമായ റുതുരാജ് ഗെയ്ക്‌വാദിന് ടീമിന്റെ നിർണ്ണായക തീരുമാനങ്ങളിൽ ധോണിയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും ഫ്ളെമിങ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ധോണി ടീമിനൊപ്പം ഉണ്ടാകേണ്ടത് ആവശ്യമാണ്. അവസാന രണ്ടോ മൂന്നോ നാലോ ഓവര്‍ മാത്രമാണെങ്കിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും സ്റ്റീഫൻ ഫ്ളെമിങ് വ്യക്തമാക്കി.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?