ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ തട്ടുപൊളിപ്പന്‍ ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന്റെ സ്വന്തം തട്ടകമായ ഉപ്പല്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പത്ത് വിക്കറ്റിനാണ് തകര്‍ത്തത്.
Job done inside 10 OVERS
A word to describe this opening partnership?
Scorecard
https://t.co/46Rn0QwHfi#TATAIPL | #SRHvLSG pic.twitter.com/Ug2oscPkDJ
— IndianPremierLeague (@IPL) May 8, 2024
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് 62 പന്ത് ബാക്കിനില്‍ക്കെ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. ടോസ് നേടിയ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ. രാഹുൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.
For his stellar performance with the bat, Travis Head wins the Player of the Match award
Scorecard
https://t.co/46Rn0QwHfi#TATAIPL | #SRHvLSG | @SunRisers pic.twitter.com/MCXUHtGxbn
— IndianPremierLeague (@IPL) May 8, 2024
ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ കാര്യമായ വെടിക്കെട്ട് നടത്താൻ ലഖ്നൗവിന് കഴിഞ്ഞില്ല. ആയുഷ് ബദോനി (55), നിക്കോളാസ് പൂരൻ (48) എന്നിങ്ങനെ സ്കോർ ചെയ്ത് പുറത്താകാതെ നിന്നു. കെ.എൽ. രാഹുൽ 29 റൺസ് നേടി.
WHAT. A. CHASE
A
-wicket win for @SunRisers with more than
overs to spare!
Scorecard
https://t.co/46Rn0QwHfi#TATAIPL | #SRHvLSG pic.twitter.com/kOxzoKUpXK
— IndianPremierLeague (@IPL) May 8, 2024
മറുപടി പറഞ്ഞ സൺറൈസേഴ്സ് ഓപ്പണർമാർ തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. 28 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം അഭിഷേക് 75 റൺസെടുത്തു. 30 പന്തിൽ എട്ട് ഫോറും എട്ട് സിക്സും സഹിതം 89 റൺസുമായി ട്രാവിസ് ഹെഡും പുറത്താവാതെ നിന്നു. ഇരുവരും വെടിക്കെട്ടിൽ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഉപ്പലിൽ കണ്ടത്.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ