നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച താരങ്ങളിലൊരാൾ ആരാണെന്ന ചോദ്യത്തിന് ഒരു മറുപടി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നാണ്. ഓസ്ട്രേലിയയുടെ നായകനും തകർപ്പൻ ഓൾറൗണ്ടറുമാണ് അദ്ദേഹം. കഴിഞ്ഞ രണ്ട് ഐസിസി ടൂർണമെന്റുകളുടേയും ഫൈനലുകളിൽ രോഹിത് ശർമ്മയുടെ ടീം ഇന്ത്യയെ മുട്ടുകുത്തിച്ചത് കമ്മിൻസിന്റെ നേതൃത്വത്തിൽ കംഗാരുപ്പടയാണ്.
എന്നാൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിന് ശേഷം പാറ്റ് കമ്മിൻസിന്റെ ചുറ്റും കൂടിയ രണ്ട് ഇന്ത്യൻ താരങ്ങൾ അപ്പോഴാണ് കമ്മിൻസിന്റെ വിരൽ കണ്ട് ഞെട്ടിയത്. ഇത്രനാളും കമ്മിൻസിനൊപ്പം കളിച്ചിട്ടും ഈ സംഭവം ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഹാർദ്ദിക് പാണ്ഡ്യയോടും സൂര്യകുമാർ യാദവിനോടും തന്റെ വലതു കൈയിലെ നടുവിരലിന്റെ അറ്റം മുറിഞ്ഞുപോയ കഥ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി. ലോകത്തെ ഏറ്റവും മികച്ചൊരു വലങ്കയ്യൻ പേസർ പന്തെറിയുന്നത് നടുവിരലിന്റെ അറ്റമില്ലാതെയാണെന്ന അറിവ് അവർക്ക് പുതുമയുള്ളതായിരുന്നു.
Despite his finger injury, Pat Cummins became a star bowler in Test cricket and also led Australia to victory in ICC events (WTC & WC 2023) pic.twitter.com/7ca1RN7adC
— CricTracker (@Cricketracker) May 8, 2024
പക്ഷേ, ഈ സംഭവം നടന്നത് ഇപ്പോഴൊന്നുമായിരുന്നില്ല. പാറ്റ് കമ്മിൻസിന്റെ കുട്ടിക്കാലത്ത് സംഭവിച്ചൊരു അപകടത്തിലാണ് നടുവിരൽ മുറിഞ്ഞുപോയത്. സഹോദരിയുമൊത്ത് കളിക്കുമ്പോൾ ഒരു വാതിൽ ശക്തമായി അടയ്ക്കുന്നതിനിടെ വിരൽ അതിനിടയിൽ പെട്ട് ചതയുകയായിരുന്നു. പിന്നീട് ഈ ഭാഗം മുറിച്ചുമാറ്റി.
Read More Sports News Here
- ടി20 ലോകകപ്പ് മത്സരങ്ങൾക്ക് ഭീകരാക്രമണ ഭീഷണി
- ഇതിലും ഭേദം കട്ടപ്പാരയുമായി കക്കാനിറങ്ങുന്നതാ; മോശം അമ്പയറിങ്ങിനെതിരെ ട്രോൾപ്പൂരം: Sanju Samson Catch
- സംഹാരമൂർത്തിയായി സഞ്ജു സാംസൺ, പക്ഷേ ആ പുറത്താകൽ സംശയാസ്പദം
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ