17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് പിടിയിലൊതുക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രമൺദീപ് സിങ്ങിന് അഭിനന്ദന പ്രവാഹം. ഈ സീസണിൽ ഐപിഎല്ലിൽ പിറന്ന ക്ലാസിക്ക് ക്യാച്ചുകളിലൊന്നാണിത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ലഖ്നൌ സൂപ്പര്‍ ജയന്റ്സിന്റെ ഓപ്പണറായ അർഷിൻ കുൽക്കർണിയുടെ വിക്കറ്റ് വീഴ്ത്താനായി താരം ഓടിയെടുത്ത റണ്ണിങ് ക്യാച്ചിനെ ഒറ്റനോട്ടത്തിൽ തന്നെ ക്ലാസിക്ക് ക്യാച്ചുകളിലൊന്നായാണ് കമന്റേറ്റർമാർ വിലയിരുത്തുന്നത്. 21 മീറ്റർ ദൂരമാണ് ഈ ക്യാച്ചിനായി അദ്ദേഹം ഓടിയത്.
Ramandeep Singh covered nearly 21 meters to make the catch of Arshin Kulkarni 😲
📸: Jio Cinema pic.twitter.com/afxHdhUTX2
— CricTracker (@Cricketracker) May 5, 2024
ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്ക് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിലാണ് അർഷിന് പിഴച്ചത്. പവർപ്ലേയിൽ അലക്ഷ്യമായി ബാറ്റുവീശിയ താരത്തിന്റെ ബാറ്റിൽ തട്ടി പന്ത് ഓഫ് സൈഡിലേക്ക് പറന്നുയരുകയായിരുന്നു. പിന്നിലേക്ക് ഓടിയെത്തി ഡൈവ് ചെയ്താണ് രമൺദീപ് പന്ത് കൈകളിലാക്കിയത്.
Judgment 💯
Technique 💯
Composure 💯Ramandeep Singh with one of the best catches you’ll see 😍👏
Watch the match LIVE on @StarSportsIndia and @JioCinema 💻📱#TATAIPL | #LSGvKKR | @KKRiders pic.twitter.com/VHoXgC0qGu
— IndianPremierLeague (@IPL) May 5, 2024
അവിശ്വസനീയതയോടെയാണ് കാണികളും ഈ കാഴ്ച തലയിൽ കൈവച്ച് നിന്ന് കണ്ടത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇതു മാറുമെന്നതിൽ സംശയമില്ല. ഓടിയെത്തിയ കെകെആർ താരങ്ങൾ രമൺദീപിനെ വാരിപ്പുണർന്നും പുറത്ത് തട്ടിയും അഭിനന്ദിച്ചു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ