17ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കൊടുങ്കാറ്റായി വീശിയടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണർ സുനിൽ നരെയ്ൻ. 27 പന്തിൽ നിന്ന് അർധസെഞ്ചുറി കണ്ടെത്തിയ കരീബിയൻ താരം 39 പന്തിൽ നിന്ന് 81 റൺസ് നേടിയാണ് പുറത്തായത്. ഇതിനിടയിൽ ഏഴ് സിക്സും ആറ് ഫോറുകളും താരം പറത്തി.
Sunil Narine is absolutely shining with his form! 👏
📸: Jio Cinema pic.twitter.com/HAxNoEj5df
— CricTracker (@Cricketracker) May 5, 2024
ഏകാന സ്റ്റേഡിയത്തിൽ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകൻ കെ.എൽ. രാഹുൽ ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഫിലിപ് സാൾട്ടിനൊപ്പം (14 പന്തിൽ 32) ചേർന്ന് നരെയ്ൻ തകർപ്പൻ തുടക്കമാണ് ഷാരൂഖ് ഖാൻ്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 4.2 ഓവറിൽ 61 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.
Marcus Stoinis is all of us after watching the Sunil Narine show in Lucknow👏
📸: Jio Cinema pic.twitter.com/0QbcUOBrv3
— CricTracker (@Cricketracker) May 5, 2024
സോൾട്ട് പുറത്തായ ശേഷം അങ്കൃഷ് രഘുവംശിക്കൊപ്പം (32) ചേർന്ന് 79 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും നരെയ്ൻ പടുത്തുയർത്തി. ലഖ്നൗ സൂപ്പർ ജയന്റ്സിനായി അഫ്ഗാനിസ്ഥാൻ പേസർ നവീനുൾ ഹഖ് രണ്ട് വിക്കറ്റെടുത്തു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ