സഞ്ജു സാംസണിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പിതാവ് സാംസണ്‍ വിശ്വനാഥ്. ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചതില്‍ അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്നും തന്റെ മകന്‍ ഇത് അര്‍ഹിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.
“രാജ്യത്തെ ജനങ്ങള്‍ സഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യുന്നത് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. ലോകകപ്പിന് സെലക്ഷന്‍ കിട്ടിയിട്ടും പലതവണ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അമിതമായ സന്തോഷമോ ആഹ്ളാദമോ ഇല്ല. ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിദ്ധ്യം ആവേണ്ട താരമായിരുന്നു സഞ്ജു,” സഞ്ജുവിന്റെ പിതാവ് പറഞ്ഞു.
Now boarding with one team and a billion dreams 💗🇮🇳 pic.twitter.com/XgpHuzNDX4
— Rajasthan Royals (@rajasthanroyals) April 30, 2024
‘എന്റെ കുഞ്ഞിന് ആദ്യമായി അവസരം നല്‍കിയവരാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നോട് ഒരിക്കല്‍ എന്ത് വില വേണമെന്ന് ടീം ചോദിച്ചു. പൈസയില്ലെങ്കിലും രാജസ്ഥാന് വേണ്ടി സഞ്ജു കളിക്കും. അതാണ് സഞ്ജുവും രാജസ്ഥാനും തമ്മിലുള്ള ആത്മബന്ധം’, സാംസണ്‍ വിശ്വനാഥ് പറഞ്ഞു.
How do you feel when after many years of hard work, Sanju has got his rightful place in Team India.. ? #SanjuSamson #T20WorldCupSquad pic.twitter.com/4W6HjzXWuU
— Rajasthan Royals & Sanju Ka ‘PARIVAR’🏏 (@MeenaRamkishan0) April 30, 2024
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ച ശേഷമുള്ള സഞ്ജുവിന്റെ വൈകാരികമായ ആഹ്ളാദ പ്രകടനത്തെക്കുറിച്ചും പിതാവ് മനസ്സ് തുറന്നു.
❁ Feeling Proud For Sanju Samson🩷 #SanjuSamson
✪ Sanju Samson Played His Debut T20 Match IN 2015 & Second T20 Match Played After 5 Year in 2020💔
✪ Sanju played only 22 total innings so far in his 10 year long career.❂ Hardwork Finally Paid Off❤️pic.twitter.com/xBWp2Jcr8o
— Rajasthan Royals & Sanju Ka ‘PARIVAR’🏏 (@MeenaRamkishan0) April 30, 2024
“കുറേക്കാലമായി ഉള്ളില്‍ ഉണ്ടായിരുന്ന പ്രയാസമാണ് പുറത്തേക്ക് വന്നത്. സഞ്ജു കഠിനാധ്വാനിയാണ്. കഠിനാധ്വാനികള്‍ തഴയപ്പെടുന്നതും അര്‍ഹതയില്ലാത്തവര്‍ക്ക് അവസരം ലഭിക്കുന്നതും വേദനിപ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ല ഇത്. തന്റെ മകന്‍ ഈ അംഗീകാരം അര്‍ഹിച്ചിരുന്നു,” സഞ്ജുവിന്റെ പിതാവ് കൂട്ടിച്ചേർത്തു.
Read More Sports News Here
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ