ടി20 ലോകകപ്പ് ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സ്വന്തം ഇലവനെ തിരഞ്ഞെടുത്ത് മുന്‍ താരം വസീം ജാഫര്‍. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ.എല്‍. രാഹുലിനും ജാഫര്‍ തിരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ ഇടമില്ല.
രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണും, ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ജാഫറിന്‍റെ ലോകകപ്പ് ടീമിലിടം നേടി. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഐപിഎല്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന സഞ്ജുവിന്‍റെ പ്രകടനം ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Wasim Jaffer has unveiled his squad for Team India for the upcoming T20 World Cup 2024. pic.twitter.com/HNRJxz16bK
— CricTracker (@Cricketracker) April 28, 2024
രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളുമാണ് ജാഫറുടെ ടീമിലെ ഓപ്പണര്‍മാര്‍. വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ചെന്നൈയുടെ വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെ, കൊല്‍ക്കത്ത താരം റിങ്കു സിങ് എന്നിവരാണ് ബാറ്റര്‍മാരായി ജാഫര്‍ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.
സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ജാഫര്‍ തിരഞ്ഞെടുത്ത ടീമിലുള്ളത്. പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ജാഫറിന്‍റെ ടീമിലുള്ളത്.
My India squad for T20 WC:
1. Rohit (C)
2. Jaiswal
3. Kohli
4. SKY
5. Pant (WK)
6. Samson (WK)
7. Hardik
8. Dube
9. Rinku
10. Jadeja
11. Kuldeep
12. Chahal
13. Bumrah
14. Siraj
15. ArshdeepWhat’s yours? #T20WorldCup
— Wasim Jaffer (@WasimJaffer14) April 28, 2024
ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുക്കാനായി സെലക്ടര്‍മാര്‍ ഇന്നോ നാളെയോ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. മെയ് ഒന്നിന് മുമ്പാണ് ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കേണ്ടത്. മെയ് 25 വരെ ടീമില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്.
Read More Sports News Here
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്