ഇന്ത്യ-ബംഗ്ലാദേശ് വനിത ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അരങ്ങേറി മലയാളികളുടെ അഭിമാന താരം സജന സജീവൻ. ഇക്കഴിഞ്ഞ വനിതാ പ്രീമിയർ ലീഗിലെ മിന്നും പ്രകടനമാണ് ഈ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർക്ക് ടീമിൽ ഇടം സമ്മാനിച്ചത്. ടൂർണമെന്റിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരമടക്കം മികച്ച ഓൾറൗണ്ടർ പ്രകടനമാണ് സജന പുറത്തെടുത്തിരുന്നത്. വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തിൽ നിന്ന് വളർന്നുവന്ന അത്ഭുത പ്രതിഭയാണ് സജന.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലേക്ക് മലയാളി ഓൾറൗണ്ടറായ ആശ ശോഭനയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി ഉജ്ജ്വല സ്പിൻ ബൗളിങ് പ്രകടനം കാഴ്ചവച്ച ആശ തിരുവനന്തപുരം സ്വദേശിയാണ്. ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ 12 വിക്കറ്റ് നേട്ടത്തിലൂടെ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യത്തെ കിരീടം സമ്മാനിച്ച താരം കൂടിയാണ് ആശ. ഒറ്റ വിക്കറ്റിനാണ് ആശയ്ക്ക് പർപ്പിൾ ക്യാപ് നഷ്ടമായത്.
ഇതാദ്യമായാണ് പുരുഷ-വനിതാ ദേശീയ ക്രിക്കറ്റ് ചരിത്രത്തിൽ ഒരുമിച്ച് രണ്ട് മലയാളികൾ കളിക്കുന്നത്. ഇരുവരും ആദ്യമായാണ് അന്തർ ദേശീയ ജഴ്സിയണിയുന്നത്. നേരത്തെ മലയാളിയായ മിന്നു മണി ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു. സെപ്തംബറിൽ ബംഗ്ലാദേശിൽ വച്ച് തന്നെ നടക്കുന്ന ടി20 വനിതാ ലോകകപ്പിന് മുന്നോടിയായാണ് ഈ പരമ്പര നടക്കുന്നത്.
Sajana Sajeevan, India. 🇮🇳💙
We’ve watched this debut moment come true in real time. Go well, Sajju. 🥹#OneFamily #AaliRe #BANvIND pic.twitter.com/0DrYCCxxCW
— Mumbai Indians (@mipaltan) April 28, 2024
ഈ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിലും ഇടം പിടിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. വനിതാ പ്രീമിയർ ലീഗിന് ശേഷം ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കുകയാണ് സീനിയർ ഇന്ത്യൻ വനിതാ ടീം. വിക്കറ്റ് കീപ്പർ ബാറ്റർ നിഗർ സുൽത്താനയാണ് ബംഗ്ലാദേശ് ടീമിന്റെ ക്യാപ്ടൻ. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഏപ്രിൽ 28, മേയ് രണ്ട്, ആറ്, ഒമ്പത് തീയതികളിൽ നടക്കും.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്