ഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റെക്കോർഡുകളുടെ പെരുമഴയാണിപ്പോൾ. അതിൽ തന്നെ ഇപ്പോൾ ബാറ്റിംഗ് പെരുമഴയുമായി ബന്ധപ്പെട്ട റെക്കോർഡുകളാണ് ഏറെയും. അത്തരത്തിൽ ഒരു റെക്കോർഡാണ് ഇപ്പോൾ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ജാക് ഫ്രേസര്‍ മഗുര്‍ക്ക് നേടിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ 27 പന്തുകളില്‍ 84 റണ്‍സുമായി കളം നിറഞ്ഞതിനു പിന്നാലെ ഐ.പി.എല്‍. റെക്കോഡുകള്‍ പഴങ്കഥയാക്കിയിരിക്കുകയാണ് താരം.
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് സിക്‌സും 11 ഫോറും നേടിയാണ് മഗുര്‍ക്ക് 84 റണ്‍സ് നേടിയത്. 311.11 സ്‌ട്രൈക്ക് റേ ഈ നേട്ടം. ആദ്യ 15 പന്തുകള്‍ക്കുള്ളില്‍ത്തന്നെ അര്‍ധസെഞ്ചുറി കുറിച്ച മഗുർക്ക് സീസണില്‍ നേരത്തേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും 15 പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്.
ഐ പി ൽ ചരിത്രത്തിൽ പതിനഞ്ചോ അതില്‍ കുറവോ പന്തുകളില്‍ രണ്ടുതവണ അര്‍ധ സെഞ്ചുറി നേടിയ മൂന്ന് ബാറ്റര്‍മാരേയുള്ളൂ. സുനില്‍ നരെയ്‌നും ആന്ദ്രെ റസലുമാണ് ഈ നേട്ടത്തിൽ മഗുർക്കിന്റെ മുൻഗാമികൾ.
Read More
- ഈ സഞ്ജുവിന്റെയൊരു കാര്യം; ബട്ട്ലറേക്കാൾ ക്യാപ്റ്റനെ സന്തോഷിപ്പിച്ചത് മറ്റൊരാൾ
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
- ‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്