സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിലും അർധസെഞ്ചുറിയുമായി തിളങ്ങി വിരാട് കോഹ്ലി. ഓപ്പണറായി ക്രീസിലെത്തിയ വിരാട് നായകൻ ഫാഫ് ഡുപ്ലെസിയെ കാഴ്ചക്കാരനാക്കിയാണ് തുടക്കത്തിൽ തകർത്തടിച്ചത്. 3.5 ഓവറിൽ സ്കോർ 48ൽ നിൽക്കെയാണ് 25 റൺസെടുത്ത ഡുപ്ലെസി പുറത്താകുന്നത്.
വിൽ ജാക്ക്സ് (6) വേഗം മടങ്ങിയെങ്കിലും രജത് പടിദാറിനൊപ്പം സ്കോർ ഉയർത്താൻ വിരാടിനായി. 43 പന്തിൽ 51 റൺസെടുത്ത കോഹ്ലിയെ ജയദേവ് ഉനദ്കട്ടാണ് പുറത്താക്കിയത്. അബ്ദുൾ സമദ് മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 20 പന്തിൽ 50 റൺസ് അടിച്ചെടുത്ത പടിദാറിനേയും അബ്ദുൾ സമദിന്റെ കൈകളിലെത്തിച്ച് ജയദേവ് ഉനദ്കട്ട് തിരിച്ചടിച്ചു.
Avella Gottilla Pitch slow ide …
T20 na Nane promote madidde
🤮🤮
Blud Cooking T20 cricket#Chokli pic.twitter.com/v6RvMCf9Kv— 45_🐐 (@Sigma_Sudeepian) April 25, 2024
അതേസമയം, ടീമിന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും കോഹ്ലിയുടെ പ്രകടനത്തിൽ ഒരു വിഭാഗം ആരാധകർ നിരാശരാണ്. 118.66 ആണ് കോഹ്ലിയുടെ ഇന്നത്തെ സ്ട്രൈക്ക് റേറ്റ്. രജത് പടിദാർ തകർത്തടിക്കുമ്പോഴും കോഹ്ലിയുടെ സ്കോർ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒരു സിക്സും നാല് ഫോറും മാത്രമാണ് കോഹ്ലിയുടെ ഇന്നിങ്സിൽ പിറന്നത്.
Do we Really need these statpadders in the T20 World Cup!!
Amazing Statpadding.
From 35(16) to 51(43)
Chokli took 27 balls to score 15 runs to complete his Personal Milestone. #chokli #SRHvRCB #Kohli #IPL2024 pic.twitter.com/5MRCiz6CCj— Sujay karmkar (@KarmkarSujay) April 25, 2024
സീസണിൽ 9 മത്സരങ്ങളിൽ നിന്ന് 430 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. 71.67 റൺസ് ശരാശരിയിൽ 147.76 ശരാശരിയോടെയാണ് കോഹ്ലി ടൂർണമെന്റിൽ ബാറ്റ് ചെയ്തത്. 8 മാച്ചിൽ നിന്നും 349 റൺസെടുത്ത റുതുരാജ് ഗെയ്ക്വാദാണ് രണ്ടാം സ്ഥാനത്ത്.
Chokli choked again .Slow innings on such beautiful batting pitch ,chokli for a reason 😠😠#chokli#RCBvsSRH #TamannaahBhatia #SRHvRCB #KiaraAdvani $PARAM $BUBBLE $PIXIZ #MrunalThakur #RashmikaMandanna $BEYOND pic.twitter.com/qrUvVoRwx3
— Irfan $BUBBLE 🐉 $MON Tabi 🟧 $BEYOND (@Irfan1749058234) April 25, 2024
#KOHLI എന്ന ഹാഷ്ടാഗിനൊപ്പം #CHOKLI ഹാഷ്ടാഗ് പങ്കുവച്ചാണ് കോഹ്ലിയെ വിമർശകർ ട്രോളുന്നത്. താരത്തിന്റെ ഇത്തരം പ്രകടനങ്ങളാണ് ടീമിന് കിരീടം നിഷേധിക്കുന്നതെന്നും ചിലർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ചൂണ്ടിക്കാട്ടി.