മുൻ സിംബാബ്‍വെ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റു. ഹ്യുമാനി എന്ന സ്ഥലത്ത് പ്രഭാതസവാരി നടത്തവെയാണ് താരം പുലിയുടെ ആക്രമണത്തിന് ഇരയായത്. പുലിയെ തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിന്റെ വളർത്തു നായ ചിക്കാരയ്ക്കും ഗുരുതരമായി പരിക്കേറ്റു.
ഓൾറൗണ്ടറായിരുന്ന വിറ്റാൽ 46 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും സിംബാബ്‍വെയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തന്നെ വിറ്റാലിനെ എയർ ആംബുലൻസിൽ തലസ്ഥാനമായ ഹരാരെയിലെ ആശുപത്രിയിലെത്തിച്ചു.
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ വിറ്റാൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് പുതിയ വിവരം. 51കാരനായ വിറ്റാൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ ഹന്നാ സ്റ്റൂക്സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
Former Zimbabwean star all-rounder Guy Whittal survives leopard attack.
In 2021, he had a shock of his life as he spent whole night just inches away from a giant 8-foot crocodile, hiding under his bed.
Wishing legend a quick recovery 🙏.
Image & news courtesy – @crimewatchzw pic.twitter.com/f3FgUR1oOQ
— Udit (@UditKhar) April 24, 2024
പരിക്കേറ്റ വളർത്തു നായയേയും ഉടനടി വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇതാദ്യമായല്ല വിറ്റാൽ വന്യജീവികളുടെ മുന്നിൽപ്പെടുന്നത്.
Former Zimbabwean Cricketer Guy Whittall wekumbopindirwa negarwe mu bedroom has been attacked by a Leopard this time
Former Zimbabwe cricketer has cheated death again after being attacked by leopard – years after he woke to find an eight foot long crocodile hiding under his… pic.twitter.com/JHMfe6Dz3q
— Zim-Celebs (@zimcelebs1) April 24, 2024
വർഷങ്ങൾക്ക് മുമ്പ് വിറ്റാലിന്റെ കട്ടിലിനടിയിൽ നിന്ന് എട്ടടി നീളവും 150 കിലോ ഭാരവുമുള്ള ഭീമാകാരൻ മുതലയെ പിടികൂടിയിരുന്നു. കട്ടിലിനടിയിൽ ഒളിച്ചിരുന്ന മുതലയെ പിടികൂടി വനംവകുപ്പ് അധികൃതർക്ക് കൈമാറുകയായിരുന്നു.