ബുധനാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെടുത്തിയത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരം മറ്റൊരു റെക്കോർഡിനും സാക്ഷിയായി. എന്നാൽ ഇത്തവണ നേട്ടത്തിന്റെ റെക്കോർഡല്ല. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് കണക്കുകളാണ് ഈ മത്സരത്തിൽ രേഖപ്പെടുത്തിയത്.
ഗുജറാത്ത് ടൈറ്റൻസ് സീമർ മോഹിത് ശർമ്മയാണ് 78 റൺസ് വഴങ്ങി ഐപിഎൽ ചരിത്രത്തിലെ എറ്റവും മോശം ബൗളിങ് നടത്തിയത്. മോഹിത് എറിഞ്ഞ അവസാന ഓവറിൽ 31 റൺസാണ് ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് നേടിയത്. മോഹിത്ത് എറിഞ്ഞ 19 പന്തുകളിൽ, അവസാന ഓവറിലെ നാലു സിക്സും ഒരു ഫോറും ഉൾപ്പെടെ 62 റൺസാണ് പന്ത് അടിച്ചുകൂട്ടിയത്. 43 പന്തിൽ 88 റൺസാണ് പന്ത് ഈ മത്സരത്തിൽ നേടിയത്.
ഐപിഎൽ മത്സരത്തിൽ 70-ലധികം റൺസ് കടക്കുന്ന രണ്ടാമത്തെ താരമാണ് മോഹിത്. മലയാളിയായ ബൗളർ ബേസിൽ തമ്പിയാണ് 70 കടന്ന മറ്റൊരു കളിക്കാരൻ. ഇന്റർനാഷണൽ ടി20 ചരിത്രത്തിൽ ഏഴാമത്തെ മോശം കണക്കാണ് മോഹിത്തിന്റേത്.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ രൺസ് വഴങ്ങിയ കളിക്കാർ
1. മോഹിത് ശർമ്മ: 73 റൺസ്, 4 ഓവർ
2. ബേസിൽ തമ്പി: 70 റൺസ്, 4 ഓവർ
3. യാഷ് ദയാൽ: 69 റൺസ്, 4 ഓവർ
4. ആർജെഡബ്ല്യു ടോപ്ലി: 68 റൺസ്, 4 ഓവർ
5. ഐ ശർമ്മ: 66 റൺസ്, 4 ഓവർ
Read More
- റിങ്കുവിനെ കളിയാക്കി കോഹ്ലി; വൈറൽ വീഡിയോ കാണാം
- അവസാന ഓവറിൽ 3 സിക്സർ, രണ്ട് വിക്കറ്റ്; ഇതിലും മികച്ച ത്രില്ലർ സ്വപ്നങ്ങളിൽ മാത്രം
- അമ്പയർമാരോട് കയർത്ത് കോഹ്ലി; സൂപ്പർതാരത്തിന് മുട്ടൻപണി വരുന്നു, വീഡിയോ
- എട്ടടി ഉയരത്തിൽ പറന്നെത്തി; കാമറൂൺ ഗ്രീനിന്റെ തകർപ്പൻ ക്യാച്ച് വൈറലാകുന്നു