ഐപിഎല്ലിൽ മികച്ച സ്ട്രൈക്ക് റേറ്റുമായി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ധോണിക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കണമെന്ന നിർദേശം മുന്നോട്ടുവച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ലെജൻഡ് എബി ഡിവില്ലിയേഴ്‌സ്. 42ാം വയസ്സിലും ധോണി അപകടകാരിയായ ബാറ്ററാണെന്നും ചെന്നൈയ്ക്ക് വേണ്ടി അയാള്‍ അത്ഭുതങ്ങള്‍ കാണിക്കുന്നതായും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേർത്തു.
“ധോണി ഇപ്പോള്‍ അധികം ക്രിക്കറ്റ് കളിക്കാറില്ലെന്ന് എനിക്ക് മനസ്സിലാകും. അദ്ദേഹം ഐപിഎല്ലിന് വേണ്ടി മാത്രം ഒരുങ്ങുന്നു, അത് മാത്രം കളിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം മികച്ച ഫോമിലല്ലെന്ന് കരുതിയാവാം അവസാന ഓര്‍ഡറുകളില്‍ ബാറ്റു ചെയ്യുന്നത്. ഒരുപക്ഷേ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കട്ടെയെന്ന് കരുതിയുമാവാം,” ഡിവില്ലിയേഴ്‌സ് പറഞ്ഞു.
“ധോണിയെ മൂന്നാം നമ്പറിലൊന്നും ഇറക്കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അഞ്ചാമതോ ആറാമതോ ആയി ഇറക്കാം. ബാറ്റ് ചെയ്യാന്‍ കുറച്ചധികം കൂടി അവസരങ്ങള്‍ നല്‍കിയാല്‍ അദ്ദേഹത്തിന് മികച്ച സംഭാവനകള്‍ നല്‍കാനാവും. 42ാം വയസ്സിലും ധോണി അപകടകാരിയായ ബാറ്റര്‍ തന്നെയാണ്. വര്‍ഷങ്ങളായി ചെന്നൈയ്ക്ക് വേണ്ടി അയാള്‍ അത്ഭുതങ്ങള്‍ കാണിക്കുന്നു. ധോണി ടോപ്പ് ഓര്‍ഡറില്‍ ബാറ്റു ചെയ്യുന്നത് കാണാന്‍ എല്ലാവരും ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു,” ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.