ഇന്ത്യൻ പ്രീമിയർ ലീഗ് അവിശ്വസനീയതകളുടെ പൂരപ്പറമ്പാണ്. ആവേശം ആകാശത്തോളമായതിനാൽ തുടക്കമെന്താകുമെന്നും ഒടുക്കമെന്താകുമെന്നും പ്രവചിക്കുക അസാദ്ധ്യമാണ്. ബെംഗളൂരുവിനായി തിളങ്ങിയ വിരാട് കോഹ്ലിയുടെ ഓറഞ്ച് ക്യാപ്പിൽ കണ്ണുവച്ച് മറ്റൊരു ഇന്ത്യൻ താരം കുതിപ്പു തുടങ്ങിയിട്ടുണ്ട്.
ഐപിഎല്ലിൽ തന്റെ രണ്ടാം സെഞ്ചുറി നേട്ടവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്ക്‌വാദാണ് റൺവേട്ടയിൽ രണ്ടാമനായത്. 349 റൺസാണ് റുതുരാജ് നിലവിൽ അടിച്ചെടുത്തിരിക്കുന്നത്.
Maiden IPL hundred for Ruturaj Gaikwad as a CSK skipper and second overall in IPL.
📸: Jio Cinema pic.twitter.com/okPlXJadF2
— CricTracker (@Cricketracker) April 23, 2024
ഒന്നാം സ്ഥാനത്തുള്ള ആർസിബിയുടെ സൂപ്പർതാരം വിരാട് കോഹ്ലിയുമായി 30 റൺസിന്റെ അകലം മാത്രമാണ് ചെന്നൈ നായകനുള്ളത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ കൂറ്റനടിക്കാരൻ ട്രാവിസ് ഹെഡ്ഡിനെ (324) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും ഇന്നത്തെ സെഞ്ചുറി പ്രകടനം റുതുരാജിനെ സഹായിച്ചു.
ചെപ്പോക്കിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. അതിൽ 60 പന്തിൽ 108 റൺസുമായി ചെന്നൈ നായകൻ കൂടിയായ റുതുരാജ് പുറത്താകാതെ നിന്നു. മറുവശത്ത് ശിവം ദൂബെയുടെ വെടിക്കെട്ട് കൂടിയായപ്പോൾ ചെന്നൈ സ്കോർ 200 കടന്നു. മറുപടിയായി 19.3 ഓവറിൽ വിജയലക്ഷ്യം മറികടന്ന് ലഖ്നൌ സൂപ്പർ ജയന്റ്സ് ധോണിപ്പടയെ ഞെട്ടിച്ചു.
അവസാന പന്തിൽ ധോണിക്കായി റുതുരാജ് സ്ട്രൈക്ക് കൈമാറി. സ്റ്റോണിസിനെ ബൗണ്ടറി അടിച്ച് ധോണി നാല് റൺസെടുത്തു. മത്സരത്തിൽ മോശം തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഒരു റൺസുമായി അജിൻക്യ രഹാനെയെ നഷ്ടമായി. ഡാരൽ മിച്ചൽ 11 റൺസുമായും രവീന്ദ്ര ജഡേജ 16 റൺസുമായും മടങ്ങി.